റംസാൻ അവധി;കർണാടക ആർടിസി യുടെ പ്രത്യേക സർവീസുകൾ ഉടൻ; കേരള ആർടിസിയുടെ സ്പെഷൽ ഇന്ന് പ്രഖ്യാപിക്കും.

ബെംഗളൂരു: റംസാനോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തിരക്ക് പരിഗണിച്ച് കർണാടക ആർടിസി കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കും.

നിലവിൽ പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ഏതാനും സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ,റംസാന് ഏകദേശം ഒരാഴ്ച ഉള്ളതുകൊണ്ട് ബാക്കിയുള്ള സീറ്റുകൾ ഉടൻ തന്നെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജൂൺ 23 ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 12 സ്പെഷൽ സർവ്വീസുകളും മൈസൂരുവിൽ നിന്ന് 4 സർവീസുകളുമാണ് കർണാടക ആർ ടി സി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

മൂന്ന് ദിവസത്തിനുള്ളിൽ  കൂടുതൽ ബസുകൾ പ്രഖ്യപിക്കുമെന്നാണ്  കർണാടക ആർ ടി സി അറിയിച്ചിട്ടുള്ളത്. എന്നാൽ കേരള ആർടിസി ഇതുവരെ സ്പെഷലുകൾ പ്രഖ്യാപിച്ചിട്ടില്ല. മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽ നിന്നാണ് സർവ്വീസുകൾ ആരംഭിക്കുക.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

റംസാന് ശേഷം തിരിച്ച് ബെംഗളൂരുവിലേക്കും  മൈസൂരുവിലേക്കും വരാനുള്ള സ്പെഷൽ ബസുകൾ 25, 26 തീയതികളിൽ സർവ്വീസ് നടത്തും.കേരളത്തിലേക്ക് നടത്തുന്ന അത്രയും സർവ്വീസ് തിരിച്ചും നടത്താനുള്ള തയ്യാറെടുപ്പിലാണ് കർണാടക ആർ ടി സി.

അതേ സമയം കേരള ആർ ടി സി യുടെ റംസാൻ സ്പെഷൽ ബസുകളു പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാം അവധിക്ക് തൊട്ടു മുൻപായിരുന്നു പ്രത്യേക സർവ്വീസുകൾ പ്രഖ്യാപിച്ചിരുന്നത് അതിന് മുൻപ് തന്നെ നല്ലൊരു ശതമാനം ആളുകൾ സ്വകാര്യ ബസുകളിൽ വലിയ തുക നൽകി സീറ്റുറപ്പിച്ചിട്ടുണ്ടാവും. അതിനൊരു മാറ്റം ഈ വർഷം പ്രതീക്ഷിക്കുന്നു.

  അമ്മയുടെയും സഹോദരന്റെയും കൺമുന്നിൽ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണമരണം

കർണാടക നടത്തുന്ന അത്രയും സർവീസുകൾ കേരള ആർ ടി സിക്ക് നടത്താൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
[masterslider id="10"]

Related posts

Click Here to Follow Us