ബി.ബി.എം.പി.കോര്‍പറേറ്ററുടെ ഭര്‍ത്താവും മുന്‍മന്ത്രിയുടെ അനുയായിയുമടക്കം 206 പേര്‍ ഇതുവരെ അറസ്റ്റിലായി;7 എഫ്.ഐ.ആറുകള്‍ റെജിസ്റ്റര്‍ ചെയ്തു;എസ്.ഡി.പി.ഐയെ നിരോധിച്ചേക്കും.

ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ 11 നടന്ന ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് ബി ബി എം പി നാഗവാര വാര്‍ഡിലെ കോര്‍പറേറ്റര്‍ ഇര്‍ഷാദ് ബീഗമിന്റെ ഭര്‍ത്താവ് ആയ കലീം പാഷയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.

മുന്‍ അഭ്യന്തര മന്ത്രിയും മലയാളിയുമായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് കെ.ജെ.ജോര്‍ജിന്റെ അനുയായി ആണ് ഇദ്ധേഹം എന്നും ആരോപണമുണ്ട്.

എനിക്ക് പോലീസില്‍ വിശ്വാസമുണ്ട്‌,അന്വേഷണം പൂര്‍ത്തിയാകാതെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയില്ല എന്ന് ജോര്‍ജ് പ്രതികരിച്ചു.

ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ന് 60 പേരെ അറസ്റ്റ് ചെയ്തു,അകെ അറസ്റ്റ് 206 ആയി

ആക്രമണകാരികളില്‍ നിന്ന് നഷ്ടം ഈടാക്കാനുള്ള ശ്രമങ്ങള്‍ നടത്തും,ആക്രമണത്തില്‍ പങ്കുണ്ട് എന്ന് കരുതുന്ന എസ്.ഡി.പി.ഐ യെ നിരോധിക്കാനുള്ള തീരുമാനങ്ങളും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും,മന്ത്രി ഈശ്വരപ്പ അറിയിച്ചു.

കലാപവുമായി ബന്ധപ്പെട്ട് 300 പേര്‍ക്കെതിരെ 7 എഫ്.ഐ.ആറുകള്‍ ആണ് പോലീസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു
  ഈസ്റ്റര്‍ അവധി; സ്‌പെഷലുമായി കേരള, കര്‍ണാടക ആര്‍ടിസികള്‍

പ്രതികളില്‍ 22 പേരില്‍ 16 പേരും എസ്.ഡി.പി.ഐ.പ്രതിനിധികള്‍ ആണ്,എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ്‌ ഇല്യാസ് മുഹമ്മദ്‌ തുംബെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us