നഗരത്തിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടിയ യുവാവ് കുടുങ്ങി

ബെംഗളൂരു: നഗരത്തിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടിയ യുവാവ് കുടുങ്ങി.

പശ്ചിമബംഗാൾ സ്വദേശിയായ ഷമീർ കുമാർ ഷാ (26) ആണ് യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടാക്കി ചികിത്സാ സഹായമാവശ്യപ്പെട്ട് പണം തട്ടിയ കേസിൽ അറസ്റ്റിലായത്.

സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവതിയുടെ കമ്പനിയിൽ ഇയാൾ അഭിമുഖത്തിനെത്തിയിരുന്നു. ഈ സമയം സ്ഥാപനം കംപ്യൂട്ടറിൽ പരീക്ഷയും നടത്തി.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

പരീക്ഷയിൽ പങ്കെടുക്കാൻ നൽകിയ കംപ്യൂട്ടറിൽനിന്നാണ് ഇയാൾ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോട്ടോയും ഫോൺ നമ്പറുകളും സംഘടിപ്പിച്ചത്.

ഇതിന് ശേഷം പശ്ചിമ ബംഗാളിൽ തിരിച്ചെത്തിയ ഷമീർ കുമാർ പുതിയ സിം കാർഡ് എടുത്താണ് തട്ടിപ്പ് തുടങ്ങിയത്. ഇതേ തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts