ബെംഗളുരു : ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവിൽപന ശാലകളുടെ പ്രവർത്തനം രാവിലെ മുതൽ രാത്രി 9 വരെ നീട്ടി.
നേരത്തെയിത് രാത്രി 7 വരെയായിരുന്നു. മൈക്രോ ബ്രൂവറികൾക്കു ബീയർ നിർമിച്ചു പാഴ്സലായി വിൽക്കാനും
എക്സൈസ് വകുപ്പ് അനുമതി
നൽകി.
ഗ്ലാസ്, സെറാമിക്, സ്റ്റൈൻലെസ് സ്റ്റീൽ പാത്രങ്ങളിൽ 2 ലീറ്റർ വരെ പാഴ്സൽ വാങ്ങാം.
മദ്യം വാങ്ങാനെത്തുന്നവർ സാമൂഹിക അകലവും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കണം.
ഈ മാസം 30 വരെ ബാറുകളിൽ ഇരുന്നു കുടിക്കാൻ അനുമതിയില്ല.
മേയിൽ മാത്രം മദ്യവിൽപനയിലൂടെ
1387.20 കോടി രൂപയുടെ വരുമാനം ആണ്ല സംസ്ഥാന സർക്കാറിന് ലഭിച്ചത്.