കര്‍ണാടക 2480 കോടി നല്‍കണം എന്ന് കാണിച്ചു തമിഴ്നാട്‌ സുപ്രീം കോടതിയെ സമീപിച്ചു;കാവേരി വിഷയം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍

ബെന്ഗളൂരു : കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്നും 2480 കോടി രൂപ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടു തമിഴ്നാട്‌ സുപ്രീ കോടതിയെ സമീപിച്ചു.കഴിഞ്ഞ വര്ഷം കാവേരി നദീജല അതോറിറ്റി യുടെ നിര്‍ദേശ പ്രകാരമുള്ള ജലം വിട്ടു നല്‍കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല ,പിന്നീട് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ണാടക തമിഴ്നാടിനു ജലം വിട്ടുകൊടുക്കാന്‍ തയ്യാറായത്.അത് തന്നെ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു.ഇങ്ങനെ വൈകിയത് മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കര്‍ണാടക നല്‍കണം എന്നാണ് തമിഴ്നാട്‌ ആവശ്യപ്പെടുന്നത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

രണ്ടു സംസ്ഥാനങ്ങളോടും സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി തുടരുന്ന കാവേരി നദീജല തര്‍ക്കം കഴിഞ്ഞ വര്ഷം വളരെ ഭീകര രൂപം പ്രാപിച്ചിരുന്നു ,കഴിഞ്ഞ സെപ്റ്റംബറില്‍ രണ്ടു സംസ്ഥാനങ്ങളിലും പരസ്പരം ആക്രമണം നടക്കുകയും,ഏകദേശം ഒരു മാസത്തോളം കാവേരി വിഷയം രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള ബസ്‌ സര്‍വീസുകളെ ബാധിക്കുകയും ചെയ്തു.കര്‍ണാടകയില്‍ നടന്ന പ്രക്ഷോഭത്തില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായി.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

മൈസൂര്‍ റോഡിനു സമീപത്തു ഉണ്ടായിരുന്ന കെ പി എന്‍ ട്രാവെല്‍സ് ന്റെ അറുപതോളം ബസുകള്‍ കലാപകാരികള്‍ തീയിട്ടു,അത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts