സംസ്ഥാനത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് മന്ത്രിയുടെ അഭിനന്ദനം.

ബെംഗളൂരു: സംസ്ഥാനത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് മന്ത്രിയുടെ അഭിനന്ദനം.

ബ്രിട്ടീഷ് നിയമവകുപ്പ് മന്ത്രി റോബർട്ട് ബക്ളാൻഡാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായുള്ള വീഡിയോ കോൺഫറൻസിനിടെ അഭിനന്ദനമറിയിച്ചത്.

ഗ്രാമീണമേഖലകളിൽ രോഗം പടരുന്നതിന് തടയിടാൻ സർക്കാരിന് കഴിഞ്ഞത് നേട്ടമാണെന്ന് റോബർട്ട് ബക്ളാൻഡ് പറഞ്ഞു.

ബ്രിട്ടനിലെ കർണാടകക്കാരുമായും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

കോവിഡ്- 19-നെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സർക്കാരിനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടനിൽ താമസിക്കുന്ന കർണാടക സ്വദേശികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചയുടനെ ബ്രിട്ടനിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.

കർണാടകയിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രശ്നങ്ങൾ പ്രത്യേകം പരിഗണിക്കും.

വിദ്യാഭ്യാസ വായ്പ സംബന്ധിച്ച പ്രയാസങ്ങൾ ചിലർ ഉന്നയിച്ചു.

ഇക്കാര്യത്തിൽ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിദ്യാർഥികൾക്ക് ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts