കോവിഡ് രോഗിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു;യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: കോവിഡ്-19 ബാധിച്ച പെൺകുട്ടിയുടെ ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി ഇട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വിജയ പുരയിൽ ആണ് സംഭവം.

അനിൽ റാത്തോഡ് (24) ആണ് ശനിയാഴ്ച പെൺകുട്ടിയുടെ ഫോട്ടോ സ്റ്റാറ്റസ് ആക്കിയത്.

മോശം വാർത്ത, വിദ്യാർഥിക്ക് പോസിറ്റീവ് എന്ന അടിക്കുറിപ്പോടെയായിരുന്നു ഇയാൾ ഫോട്ടോ ഇട്ടത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

യുവാവ് കോവിഡ് രോഗിയുടെ ഫോട്ടോ സ്റ്റാറ്റസ് ആക്കി ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിച്ചെന്നും മനഃപൂർവം പെൺകുട്ടിയെ അപകീർത്തിയപ്പെടുത്തിയെന്നും പോലീസ് ആരോപിക്കുന്നു.

കോവിഡ് ബാധിച്ചയാളെ തിരിച്ചറിയുന്ന വിധത്തിൽ ഫോട്ടോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts