കർണാടകയിൽ ഒരു കോവിഡ്-19 പോസിറ്റീവ് കൂടി റിപ്പോർട്ട് ചെയ്തു;കലബുറഗിയിൽ മരിച്ച ആൾ അടക്കം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7 ആയി.

ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് – 19 പോസിറ്റീവ് കേസുകൂടി സ്ഥിരീകരിച്ചു.രണ്ടു ദിവസം മുൻപ് ഉത്തര കർണാടകയിലെ കലബുറഗിയിൽ മരിച്ച 76 കാരൻ്റെ മകൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് എന്ന് ആരോഗ്യ മന്ത്രി ബി.ശ്രീരാമുലു ട്വിറ്ററിലൂടെ അറിയിച്ചു.

മരിച്ച ആളുമായി ഇടപഴകിയ 3 പേർക്ക് പരിശോധന നടത്തിയെങ്കിലും അവരുടെ ഫലം നെഗറ്റീവ് ആയിരുന്നു.


അമേരിക്കയിൽ നിന്ന് നഗരത്തിലെത്തിയ ടെക്കിയും അയാളുടെ ഭാര്യക്കും മകൾക്കും സഹപ്രവർത്തകന്നും കഴിഞ്ഞ ആഴ്ച തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

ഗ്രീസിൽ നിന്ന് മുംബെ വഴി നഗരത്തിൽ എത്തിയ മുംബെ സ്വദേശിക്കും നഗരത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കലബുറഗിയിൽ 76 കാരൻ മരിച്ചത് അടക്കം ഇതു വരെ കർണാടകയിൽ റിപ്പോർട്ട് ചെയ്തത് 7 കേസുകൾ ആണ്.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

ബെംഗളുരു നഗരത്തിൽ ഇന്ന് തിരക്ക് വളരെ കുറവ് ആയിരുന്നു, 50% ഓളം വാഹനങ്ങൾ കുറവ് ആയിരുന്നു ഇന്ന് നഗരത്തിൽ.

കെ.എസ്.ആർ.ടി.സി.ക്ക് ഇതുവരെ ഒരു കോടിയോളം രൂപ നഷ്ടമായതായി കണക്കാക്കുന്നു, ബി.എം.ടി.സി.ക്ക് 70 ലക്ഷവും നമ്മ മെട്രോക്ക് 40 ലക്ഷവും നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

കർണാടകയിലെ വ്യാവസായ മേഖലയുടെ നഷ്ടം 200 കോടിയാണ് കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"
[masterslider id="10"]

Related posts