ബെംഗളൂരു: മേൽപാല ഇടനാഴിക്കു പകരം ബെംഗളുരു ഇന്നർറിങ് റോഡിലൂടെ 34 കിലോമീറ്റർ ഭൂഗർഭ മെട്രോ പാത നിർമിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകുമെന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐഐഎ
സി)ലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
2030 ആകുമ്പോഴേക്കും നഗര ഗതാഗതത്തിൽ ഉണ്ടാകേണ്ട മാറ്റം സംബന്ധിച്ച് മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസി) നഗര ഗതാഗത ഡയറക്ടറേറ്റും (ഡൽട്) ചേർന്നു മാസങ്ങൾക്കു മുൻപു തയാറാക്കിയ സമഗ്ര ഗതാഗത പ്ലാനി (സിഎംപി)ലും ഇതേക്കുറിച്ചു പരാമർശമുണ്ട്.
യശ്വന്ത്പുര, മേക്കറി സർക്കിൾ, കന്റോൺമെന്റ്, ഇന്ദിരാനഗർ, ഡൊംളൂർ, കോറമംഗല ഇൻഡോർ സ്റ്റേഡിയം, അശോക പില്ലർ, ബിഎംസി കോളജ്, മഹാലക്ഷ്മി ലേഔട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് കുറഞ്ഞതു10000 കോടി രൂപയാണ് നിർമാണചെലവ് കണക്കാക്കുന്നത്.
മെട്രോ പാതയുടെ കാര്യത്തിൽ സം
സ്ഥാന സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.