വ്യാജ ബസ് പാസുകൾ എങ്ങും സുലഭം; ബി.എം.ടി.സിക്ക് വൻ നഷ്ടം.

ബെംഗളൂരു: ബിഎംടിസി യുടെ വ്യാജ സ്റ്റുഡൻറ് പാസുകള്‍ വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. ആറുമാസത്തിനിടെ 3 വ്യാജ പാസ് നിർമ്മാണ കേന്ദ്രങ്ങൾ ബിഎംടിസി വിജിലൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറിയിരുന്നു. പഴയ പേപ്പർ പകരം ഏർപ്പെടുത്തിയെങ്കിലും ശക്തമായി ഇല്ലെങ്കിൽ പാസ് വിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം ചോർന്നു പോകും എന്നതാണ് നിലവിലെ സ്ഥിതി.

പി യു സി , ഡിഗ്രി വിദ്യാർഥികൾക്കുള്ള സ്റ്റുഡൻസ് സ്മാർട്ട് കാർഡുകൾ ആണ് വ്യാജമായ നിർമിക്കുന്നതിൽ കൂടുതൽ.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

പി യു സി  വിദ്യാർത്ഥികൾക്കുള്ള ബിഎംടിസി സ്റ്റുഡൻറ് 900 രൂപയും ഡിഗ്രി വിദ്യാർഥികൾക്ക് 1100 രൂപയുമാണ് നിരക്ക് .

വ്യാജ 250 രൂപ മുതൽ 400 രൂപവരെയാണ് ഈടാക്കുന്നത്.

കഴിഞ്ഞ ദിവസം വ്യാജ സ്റ്റുഡൻസ് വിൽപന നടത്തിയതിന് നാഗർ ഭാവിയിലെ സ്റ്റുഡിയോ ഉടമ പിടിയില്‍ ആയിരുന്നു.ഫോട്ടോസ്റ്റാറ്റ് യന്ത്രം ഉപയോഗിച്ചായിരുന്നു പാസ്‌ നിർമാണം.

കഴിഞ്ഞ നവംബറിൽ വ്യാജ പാസ് നിർമ്മിച്ച മറ്റൊരുആളും പിടിയിലായിരുന്നു ഉത്തരഹള്ളി  ഡിപ്പോയിലെ കണ്ടക്ടർ ആണ് പരിശോധനയ്ക്കിടയിൽ വ്യാജ പാസ്‌  തിരിച്ചറിഞ്ഞ് തുടർന്ന് വിജിലൻസ് വിഭാഗത്തെ അറിയിച്ചു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

പാസ്‌ നഷ്ടപ്പെട്ടവരാണ് കൂടുതലായി വ്യാജ പാസിനെ  ആശ്രയിക്കുന്നത് എന്നാണ് വിജിലൻസ് വിഭാഗം കണ്ടെത്തിയത്.

തിരക്കേറിയ സമയത്ത് യഥാർത്ഥപാസും  വ്യാജവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ മിക്ക ബസുകളിലും കണ്ടക്റ്റര്‍ മാര്‍ക്കും സാധിക്കുന്നില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts