വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്ക് പരിശീലനം നൽകി നോർക്ക.

ബെംഗളൂരു:വിദേശത്ത് ജോലി തേടി പോകുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കാർമേലറാമിലെ  കൃപാനിധി   നഴ്‌സിംഗ്  കോളേജിൽ  വച്ചു നടത്തിയ  പരിശീലന പരിപാടി(പ്രീഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം),കേരളം സർക്കാരിന്റെ നോർക്ക വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്‌തു.

സെൻറ്റർ  ഫോർ  മാനേജ്‌മന്റ് ഡെവലൊപ്മെന്റിലെ    ഫാകൽറ്റി (പരിശീലകൻ) ശ്രി ഷൈജു .സി. സ്വാമി  വിദേശ തൊഴിൽ മേഖലയിലുള്ള പുതിയ നിയമങ്ങൾ ,നിലവിലുള്ള വിസ, എമിഗ്രേഷൻ ചട്ടങ്ങൾ,തൊഴിൽ ഉടമ്പടി, യാത്രാനിബന്ധനകൾ,റിക്രൂട്ട്മെന്റ്  പ്രക്രിയ  തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. കൂടാതെ  2018 ലെ ഫ്ലോറെൻസ്  നൈറ്റിങ്ഗേൽ  അവാർഡിനർഹയായ നഴ്‌സ്‌  ശ്രിമതി ഹേമാവതിയെ ചടങ്ങിൽ ആദരിച്ചു.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

നൂറിലധികം  ഉദ്യോഗാർത്ഥികൾ  പങ്കെടുത്ത ചടങ്ങിൽ നോർക്ക റൂട്സ്  ജനറൽ  മാനേജർ ശ്രി ജഗദീഷ് ഡി,നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ  പ്രൊഫസർ ജാസ്മിൻ ജോസഫ് ,നോർക്ക ഓഫീസർ റീസ രഞ്ജിത് എന്നിവർ സംസാരിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
[masterslider id="10"]

Related posts