കേരള ട്രെയ്‌നുകൾ ബൈയപ്പനഹള്ളിയിലേക്ക് മാറ്റുന്നു; മലയാളികൾ ആശങ്കയിൽ

ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ അത്യാധുനികസൗകര്യങ്ങളുള്ള റെയിൽവേ ടെർമിനൽ വരുന്നത് മലയാളികൾക്ക് ഗുണമോ ദോഷമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം.

ടെർമിനൽ പൂർത്തിയാകുന്നതോടെ തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികൾ ഇവിടേക്കു മാറ്റാനാണ് സാധ്യത. സിറ്റി സ്റ്റേഷനിലെയും യശ്വന്തപുര സ്റ്റേഷനിലെയും തിരക്കു കുറയ്ക്കാൻ കൂടുതൽ തീവണ്ടികൾ ബൈയപ്പനഹള്ളിയിലേക്കു മാറ്റും.

നിലവിൽ സിറ്റി സ്റ്റേഷനിലെത്തുന്ന കേരളവണ്ടികൾ ബൈയപ്പനഹള്ളിയിൽ യാത്ര അവസാനിപ്പിച്ചാൽ ബെംഗളൂരുവിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള മലയാളികൾക്ക് അസൗകര്യമാകുമെന്നാണ് പരാതി.

  വിവാഹത്തിൽ പങ്കെടുത്തത് മന്ത്രിമാരും പ്രമുഖരും; ഒടുവിൽ മോണാലിസയ്ക്ക് പ്രായം 16 എന്ന് രേഖകൾ; കുരുക്ക് മുറുകുന്നു!

ബൈയപ്പനഹള്ളിയിൽ മെട്രോയുള്ളതിനാൽ ഇവിടെ തീവണ്ടിയിറങ്ങുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താനാകുമെന്ന് ഒരുവിഭാഗം യാത്രക്കാർ പറയുന്നു. എന്നാൽ, ബെംഗളൂരുവിന്റെ വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലുള്ളവർക്ക് ബൈയപ്പനഹള്ളി അസൗകര്യമാണെന്നാണു പറയുന്നത്.

മെട്രോയുണ്ടെങ്കിലും വീട്ടിലെത്താൻ കണക്‌ഷൻ മെട്രോയിൽ കയറേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്. കേരളവണ്ടികൾ ബൈയപ്പനഹള്ളിയിലേക്കു മാറ്റുന്നത് ബെംഗളൂരുവിലെ ഭൂരിഭാഗം മലയാളികൾക്കും അസൗകര്യമായിരിക്കുമെന്ന് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ജനറൽ കൺവീനർ ആർ. മുരളീധർ പറഞ്ഞു.

  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"

http://bangalorevartha.in/archives/41085

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
[masterslider id="10"]

Related posts

Click Here to Follow Us