ഇനി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സിയില്‍ തെളിയുക ഈ ബെംഗളൂരു മലയാളിയുടെ പേര്.

ബെംഗളൂരു : സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സിയില്‍ തെളിയുക ഓപ്പോ ഇന്ത്യയെന്നാകില്ല പകരം ബൈജൂസ് ഇന്ത്യയെന്നാകും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍ ചെയ്യുക എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പായിരിക്കും.

മലയാളിയായ ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുളള കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്.

2017 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡും ഓപ്പോയും തമ്മില്‍ ഒപ്പുവച്ച കരാറില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ പിന്‍മാറിയതോടെയാണ് ബൈജൂസിന് അവസരം ലഭിച്ചത്. ബെംഗളൂരു ആസ്ഥാനമായാണ് ബൈജൂസ് ലേണിങ് ആപ്പിന്‍റെ പ്രവര്‍ത്തനം.

  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

ഓപ്പോയും ബിസിസിഐയും തമ്മില്‍ ഒപ്പിട്ട കരാറിന് 2022 മാര്‍ച്ച് വരെ കാലാവധിയുണ്ട്. എന്നാല്‍, കരാര്‍ മൂല്യം വളരെ ഉയര്‍ന്നതാണെന്നും അസ്ഥിരവുമാണെന്ന് ചൂണ്ടിക്കാട്ടി അവകാശം ബൈജൂസിന് വില്‍ക്കാന്‍ ഓപ്പോ തീരുമാനിക്കുകയായിരുന്നു. ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കൈമാറുന്നതിനെ ബിസിസിഐ അംഗീകരിക്കുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജേഴ്സിയുടെ മധ്യത്തില്‍ ‘ബൈജൂസ് ഇന്ത്യ’ എന്ന് തെളിയും.

ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കൈമാറിയതിലൂടെ ബിസിസിഐയ്ക്ക് നഷ്ടമുണ്ടാകില്ല. 2017 മാര്‍ച്ചില്‍ ഓപ്പോയുമായി ഒപ്പിട്ട കരാര്‍ പ്രകാരം 1,079 രൂപയായിരുന്നു സ്പോണ്‍സര്‍ഷിപ്പ് മൂല്യം. ഇതേതുക തുടര്‍ന്നും ബിസിസിഐയ്ക്ക് ബൈജൂസില്‍ നിന്ന് ലഭിക്കുമെന്നതിനാല്‍ ഇടപാടില്‍ ബിസിസിഐക്ക് നഷ്ടം സംഭവിക്കില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാകും ജേഴ്സിയില്‍ ബൈജൂസ് ഇടംപിടിക്കുക.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസിന്‍റെ വിപണി മൂല്യം 38,000 കോടി രൂപയാണ്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിങ് ആപ്പിന്‍റെ മാതൃകമ്പനി തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വിവിധ നിക്ഷേപകരില്‍ നിന്ന് 750 ദശലക്ഷം ഡോളറാണ് ബൈജൂസ് ലേണിങ് ആപ്പ് സമാഹരിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്‍റെയും ഭാര്യ പ്രിസില്ല ചാനിന്‍റെയും ഉടമസ്ഥതയിലുളള ചാന്‍- സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് ഉള്‍പ്പടെയുളളവരില്‍ നിന്നാണ് ഇത്തരത്തില്‍ നിക്ഷേപം എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us