കർണാടകയുടെ 22 മത് മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യവാചകം ചൊല്ലി അധികാരമേറ്റു.

ബെംഗളൂരു : കർണാടകയുടെ 22 മത് മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ അധികാരമേറ്റു. ഇന്ന് രാജ്ഭവനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ വാജുബായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി മാത്രമാണ് ഇന്ന് അധികാരമേറ്റെടുത്തത്, ഈ മാസം 31 ന് ഉള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു.

  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

മുൻ കർണാടക മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയും ശിവാജി നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ റോഷൻ ബെയ്ഗ്, മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവായ രാജണ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാർ, കേന്ദ്രത്തിൽ നിന്നുള്ള പ്രതിനിധിയായ മുരളീധര റാവു എന്നിവരും പങ്കെടുത്തു.

കോൺഗ്രസ് ജെഡിഎസ് നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.

  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us