സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വീട് കാണാൻ ക്ഷണിച്ച് ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി ബലാൽസംഗം ചെയ്തു;നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി;യുവവ്യവസായി അറസ്റ്റിൽ.

ബെംഗളൂരു:യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വ്യവസായിയായ ദൊഡ്ഡഗുബ്ബി സ്വദേശി തിപ്പെസ്വാമിയെയാണ് (35) പോലീസ് അറസ്റ്റു ചെയ്തത്.

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെയാണ് പീഡിപ്പിച്ചത്. പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം യുവതിക്ക് ദൃശ്യങ്ങൾ മൊബൈലിൽ അയച്ചുകൊടുത്തിരുന്നു.

പണം നൽകിയില്ലെങ്കിൽ വീഡിയോ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തൽ. ഭീഷണി തുടർന്നപ്പോൾ നിവൃത്തിയില്ലാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ

യുവതി തിപ്പെസ്വാമിയുമായി നാലുമാസമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന് കാലിന് അസുഖമുള്ളതിനാൽ വീട് വാടകയ്‌ക്കെടുക്കാൻ സഹായിക്കണമെന്ന് യുവതി തിപ്പെസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് തിപ്പെസ്വാമി യുവതിയിൽനിന്ന് പണംവാങ്ങിയ ശേഷം സ്വന്തംവീട് വാടകയ്ക്ക് നൽകാമെന്ന് അറിയിച്ചു.

വീട് കാണിക്കാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയ ശേഷം ജ്യൂസിൽ മായംകലർത്തി മയക്കി.

തുടർന്ന് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. അമൃതഹള്ളി പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ജൂൺ 14-നായിരുന്നു സംഭവം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാനായില്ല; ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ഞാമിന കൊലക്കേസ് പ്രതികൾ കുടുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us