സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വീട് കാണാൻ ക്ഷണിച്ച് ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി ബലാൽസംഗം ചെയ്തു;നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി;യുവവ്യവസായി അറസ്റ്റിൽ.

ബെംഗളൂരു:യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വ്യവസായിയായ ദൊഡ്ഡഗുബ്ബി സ്വദേശി തിപ്പെസ്വാമിയെയാണ് (35) പോലീസ് അറസ്റ്റു ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെയാണ് പീഡിപ്പിച്ചത്. പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം യുവതിക്ക് ദൃശ്യങ്ങൾ മൊബൈലിൽ അയച്ചുകൊടുത്തിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തൽ. ഭീഷണി തുടർന്നപ്പോൾ നിവൃത്തിയില്ലാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതി തിപ്പെസ്വാമിയുമായി നാലുമാസമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന് കാലിന് അസുഖമുള്ളതിനാൽ വീട് വാടകയ്‌ക്കെടുക്കാൻ സഹായിക്കണമെന്ന് യുവതി തിപ്പെസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്…

Read More

ജെ.ഡി.എസ്.പ്രസിഡന്റായി എച്ച് ഡി കുമാരസ്വാമി ചുമതലയേറ്റു;ഇനി ദേശീയ പ്രസിഡന്റായ പിതാവ് ദേവഗൗഡക്ക് കീഴിൽ പ്രവർത്തിക്കും;യുവ വിഭാഗത്തിന്റെ അദ്ധ്യക്ഷനായി കുമാരസ്വാമിയുടെ മകൻ നിഖിലും നിയമിതനായി.

ബെംഗളൂരു :ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് സ്ഥാനമൊഴിഞ്ഞ എ.എച്ച് വിശ്വനാഥിന്റെ ഒഴിവിൽ മുഖ്യമന്ത്രിയും മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയെ വർക്കിംഗ് പ്രസിഡന്റ് ആയും ദേശീയ പ്രസിഡൻറായ ദേവഗൗഡ നിയമിച്ചു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യെദിയൂരപ്പയുടെ മകനായ ബി.വൈ രാഘവേന്ദ്രയോട് മധു ശിവമോഗ്ഗയിൽ പരാജയപ്പെട്ടിരുന്നു. കുമാരസ്വാമിയുടെ മകനും സാൻറൽവുഡ് ഹീറോയുമായ നിഖിലിനെ ജെഡിഎസിന്റെ യുവ വിഭാഗം പ്രസിഡൻറായും നിയമിച്ചു.ജെഡിഎസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ മണ്ഡ്യയിൽ…

Read More

വിമതർക്ക് മുന്നറിയിപ്പ്; പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സി.!!

ബെംഗളൂരു: വിമതർക്ക് മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി. സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വിമതപക്ഷത്തുനിന്ന് കൂടുതൽ പേർ രാജിവെക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. സഖ്യസർക്കാർ കാലാവധി പൂർത്തിയാക്കും. സർക്കാറിനെ വീഴ്ത്താനുള്ള ബി.ജെ.പി. നീക്കം വിജയിക്കില്ല. സർക്കാർ രൂപവത്കരണം മുതൽ നടത്തുന്ന ശ്രമമാണിത്. സർക്കാറിനെതിരേ പരസ്യപ്രസ്താവന നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയുമായി കർണാടകത്തിലെ പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.

Read More

സർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി.യുടെ അട്ടിമറി ശ്രമം വിജയിക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: സർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി. ശ്രമം വിജയിക്കില്ലെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാലുവർഷം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യത്തിന് അനുകൂലമായ ജനവിധി അട്ടിമറിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി. ശ്രമത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തരമന്ത്രി അമിത്ഷായുടെയും പിന്തുണയുണ്ട്. കോൺഗ്രസ് എം.എൽ.എ.മാർ രാജി പിൻവലിക്കും. കൂടുതൽ പേർ രാജിവെക്കുമെന്ന പ്രചാരണത്തിന് പിന്നിൽ ബി.ജെ.പി.യാണ്. ജിൻഡാൽ സ്റ്റീൽകമ്പനിക്ക് ഭൂമി അനുവദിച്ചതിൽ മന്ത്രിസഭ ഉപസമിതിയാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തിൽ രാജി നൽകിയ ആനന്ദ്സിങിന്റെ അഭിപ്രായം സർക്കാർ പരിഗണിക്കുമെന്നും സിദ്ധരാമയ്യ…

Read More

കോപ്പ അമേരിക്ക: ചിലിയെ അട്ടിമറിച്ച് പെറു ഫൈനലിൽ!!

കോപ്പ അമേരിക്ക: ചിലിയെ അട്ടിമറിച്ച് പെറു ഫൈനലിൽ. കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ ബ്രസീല്‍ പെറുവിനെ നേരിടും. രണ്ടാം സെമിയില്‍ മുന്‍ ചാംപ്യന്മാരായ ചിലെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് പെറു ഫൈനലിലെത്തിയത്. Peru will take on Brazil in the Copa America final after beating Chile 3-0! pic.twitter.com/7gjCURct5d — ESPN FC (@ESPNFC) July 4, 2019 ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ ചിലിയുടെ വലയിലെത്തിച്ച് പെറു കളി തട്ടിയെടുത്തിരുന്നു. ഇഞ്ചുറിടൈമില്‍ ചിലിയുടെ നാണക്കേട് ഇരട്ടിയാക്കിക്കൊണ്ട്…

Read More

കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ച് യു.എ.ഇ.!!

ദുബായ്: യു.എ.ഇ.യിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, രക്ഷിതാക്കൾക്കൊപ്പം ജൂലായ് 15നും സെപ്റ്റംബർ 15നും ഇടയിൽ യു.എ.ഇ.യിൽ എത്തുന്ന കുട്ടികൾക്ക് വിസ സൗജന്യം. രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസ്സമല്ല. പതിനെട്ട് വയസ്സുവരെയുള്ളവർക്കാണ് ഈ ആനുകൂല്യം. എല്ലാ വർഷവും ഈ സൗജന്യം അനുവദിക്കാനാണ് യു.എ.ഇ.സർക്കാരിന്റെ തീരുമാനം.

Read More

18 കാരിയെ ലഹരിമരുന്നു നൽകി കാറിലിട്ട് ക്രൂരമായി മാനഭംഗപ്പെടുത്തി;3 മാസത്തിന് ശേഷം വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്വമേധയാ കേസെടുത്ത് പോലീസ്;5 സഹപാഠികൾ അറസ്റ്റിൽ.

മംഗളൂരു : കൂടെ പഠിക്കുന്ന പെൺകുട്ടിയെ ലഹരിമരുന്നു നൽകി കാറിൽ വച്ച് ക്രൂമായി ബലാൽസംഗം ചെയ്യുകയും വീഡിയോ എടുത്ത് അതു വച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത 5 സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ പുത്തൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥികളായ ഗുരു നന്ദൻ (19), പ്രജ്വൾ (19) ,കിഷൻ (19), സുനിൽ (19) ,പ്രഖ്യാത് (19) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് പെൺകുട്ടിയെ കാറിലിട്ട് പീഡിപ്പിച്ചതിന്ന് ശേഷം എടുത്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. വീഡിയോ പുറത്തുവിടുമെന്ന…

Read More

ന്യൂസിലാന്‍ഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ; കിവീസിന്റെ സെമി സാധ്യത പാക്ക്-ബംഗ്ലാ മത്സരത്തെ ആശ്രയിച്ച്!!

ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് 119 റണ്‍സിനു തകര്‍ത്തെറിഞ് സെമി ഫൈനലിലേക്കു കുതിച്ചു. ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്ന മൂന്നാമത്തെ ടീമായി. #NewCoverPic pic.twitter.com/cizRLAkHtK — ICC Cricket World Cup (@cricketworldcup) July 3, 2019 ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 45 ഓവറിൽ 186 റൺസിന് പുറത്തായി. ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റോടെയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ഇതോടെ ന്യൂസിലാന്‍ഡിന്റെ സെമി ഫൈനല്‍ സാധ്യത തുലാസിലായി. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത മല്‍സരഫലത്തെ…

Read More

ബി.എം.സെഡ് ചലച്ചിത്രോത്സവത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന’La Pintura’ഈ ഞായറാഴ്ച മഡിവാളയിൽ.

ബെംഗളൂരു : നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ ജൂലൈ 21 ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രചരാണാർത്ഥം ലൈവ് കാൻവാസ് പെയിന്റിങ് നടത്തുന്നു. സ്പാനിഷ് ഭാഷയിൽ നിന്നുള്ള ” La Pintura” എന്ന പേരിൽ നടത്തുന്ന പരിപാടി വരുന്ന ഞായറാഴ്ച്ച 3.30 മുതൽ 6 വരെ മഡിവാളയിൽ വച്ച് നടക്കും. പൊതുസ്ഥലത്ത് ഒരു വലിയ കാൻവാസിൽ എല്ലാവരും ഒരുമിച്ചിരുന്ന് പെയിന്റിങ് ചെയ്യുന്നതാണ് ഈ പ്രോഗ്രാമിന്റെ രീതി. നഗരത്തിലെ ചിത്രകാരൻമാർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.

Read More
Click Here to Follow Us