18 കാരിയെ ലഹരിമരുന്നു നൽകി കാറിലിട്ട് ക്രൂരമായി മാനഭംഗപ്പെടുത്തി;3 മാസത്തിന് ശേഷം വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്വമേധയാ കേസെടുത്ത് പോലീസ്;5 സഹപാഠികൾ അറസ്റ്റിൽ.

മംഗളൂരു : കൂടെ പഠിക്കുന്ന പെൺകുട്ടിയെ ലഹരിമരുന്നു നൽകി കാറിൽ വച്ച് ക്രൂമായി ബലാൽസംഗം ചെയ്യുകയും വീഡിയോ എടുത്ത് അതു വച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത 5 സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ കന്നഡ പുത്തൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥികളായ ഗുരു നന്ദൻ (19), പ്രജ്വൾ (19) ,കിഷൻ (19), സുനിൽ (19) ,പ്രഖ്യാത് (19) എന്നിവരാണ് അറസ്റ്റിലായത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് പെൺകുട്ടിയെ കാറിലിട്ട് പീഡിപ്പിച്ചതിന്ന് ശേഷം എടുത്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു.

വീഡിയോ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് പെൺകുട്ടി വിഷയം പുറത്തു പറയാനോ പരാതി നൽകാനോ തയ്യാറായിരുന്നില്ല. 3 മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയൊരുന്നു.പ്രതികളായ 5 പേരേയും പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts