ജെ.ഡി.എസ്.പ്രസിഡന്റായി എച്ച് ഡി കുമാരസ്വാമി ചുമതലയേറ്റു;ഇനി ദേശീയ പ്രസിഡന്റായ പിതാവ് ദേവഗൗഡക്ക് കീഴിൽ പ്രവർത്തിക്കും;യുവ വിഭാഗത്തിന്റെ അദ്ധ്യക്ഷനായി കുമാരസ്വാമിയുടെ മകൻ നിഖിലും നിയമിതനായി.

ബെംഗളൂരു :ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് സ്ഥാനമൊഴിഞ്ഞ എ.എച്ച് വിശ്വനാഥിന്റെ ഒഴിവിൽ മുഖ്യമന്ത്രിയും മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു.

മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയെ വർക്കിംഗ് പ്രസിഡന്റ് ആയും ദേശീയ പ്രസിഡൻറായ ദേവഗൗഡ നിയമിച്ചു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യെദിയൂരപ്പയുടെ മകനായ ബി.വൈ രാഘവേന്ദ്രയോട് മധു ശിവമോഗ്ഗയിൽ പരാജയപ്പെട്ടിരുന്നു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

കുമാരസ്വാമിയുടെ മകനും സാൻറൽവുഡ് ഹീറോയുമായ നിഖിലിനെ ജെഡിഎസിന്റെ യുവ വിഭാഗം പ്രസിഡൻറായും നിയമിച്ചു.ജെഡിഎസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ മണ്ഡ്യയിൽ നിഖിൽ ബിജെപി പിൻതുണയോടെ മൽസരിച്ച സിനിമാ താരം സുമലതയോട് പരാജയപ്പെട്ടിരുന്നു..

“അപ്പ മക്കള പക്ഷ”(അച്ഛറെയും മക്കളുടെയും പാർട്ടി ) എന്ന ദുഷ്പ്പേര് മാറ്റുന്നതിനാണ് കോൺഗ്രസ് പാർട്ടി വിട്ട് ജെഡിഎസിൽ എത്തിയ എ.എച്ച്.വിശ്വനാഥിനെ സംസ്ഥാന പ്രസിഡൻറായി നില നിർത്തിയിരുന്നത്.

കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗരയിൽ നിന്നുള്ള എം എൽ എ ആണ്, ദേവഗൗഡയുടെ മറ്റൊരു മകനായ രേവണ്ണ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയാണ് , രേവണ്ണയുടെ മകൻ പ്രജ്വൽ മാത്രമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ജെ ഡി എസിന്റെ സ്ഥാനാർത്ഥികളിൽ വിജയിച്ചത്. ഹാസൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts