അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം തുടരുന്നു;50ൽ അധികം സ്പെഷൽ ബസുകളിറക്കി ചാകര കൊയ്ത് കർണാടക-കേരള ആർടിസികൾ;ആവശ്യമെങ്കിൽ ഇനിയും ബസിറക്കാൻ തയ്യാറായി കർണാടക:ഈ വെള്ളിയാഴ്ചയിലെ തിരക്ക് നേരിടാൻ കഴിഞ്ഞാൽ പരാജയപ്പെടാൻ പോകുന്നത് മലയാളികളെ ഇത്രയും കാലം ചൂഷണം ചെയ്ത സ്വകാര്യ ബസ് ലോബി.

ബെംഗളൂരു: അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടി. ബെംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർധന.

തിരക്ക് നേരിടാൻ കേരള കർണാടക ആർടിസികൾ അമ്പതോളം അധിക സർവീസുകളാണ് നടത്തുന്നത്.

യാത്രക്കാർക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതാക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. നാട്ടിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവർ യാത്ര സർക്കാർ ബസുകളിലാക്കി.

  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്

സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാർ വരെയാണ് കെഎസ്ആർടിസിൽ കയറാറുള്ളതെങ്കിൽ നാല് ദിവസമായി അത് 2500 കടന്നു. തിരക്ക് നേരിടാൻ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്പെഷ്യൽ സർവീസുകൾ തുടങ്ങി.

കണ്ണൂർ, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്പെഷ്യൽ സർവീസുകളും ഫലം കാണുന്നുണ്ട്. വാരാന്ത്യങ്ങളിലാണ് തിരക്കേറുക. 21 അധിക സർവീസുകൾ കർണാടക ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളള പെർമിറ്റ് കൊണ്ട് സേലം വഴി കേരളത്തിന്‍റെ സ്പെഷ്യൽ വണ്ടികളും ഉണ്ടാകും.

  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ

സമരം തുടരുകയും തിരക്കേറുകയും ചെയ്താൽ കൂടുതൽ ബസുകളിറക്കാനാണ് കെഎസ്ആർടിസികളുടെ ആലോചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us