പിറന്നാളാഘോഷം അതിരുകടന്നു;ചുറ്റുമുള്ള കടകളെല്ലാം തല്ലിത്തകർത്തു;അവസാനം പോലീസ് ആ കടുംകൈ ചെയ്തു.

ബെംഗളൂരു : സ്വന്തം പിറന്നാൾ ആഘോഷം ഗംഭീരമാക്കിയ യുവാവിനെ അവസാനം പോലീസ് വെടി വച്ച് പിടികൂടി.

വിജയനഗർ മൂഡല പാളയ സ്വദേശി രാഹുലി (20) നാണ് പിറന്നാളിന്റെ അന്ന് പോലീസിന്റെ വെടികൊള്ളേണ്ടിവന്നത്.

ആഘോഷം ഗംഭീരമാക്കിയ രാഹുൽ ചാമരാജ് പേട്ട് മുതൽ കസ്തൂർബാ റോഡ് വരെ യുള്ള എല്ലാ കടകളും വാഹനങ്ങളും തല്ലിത്തകർത്തു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ബേക്കറികൾ, മറ്റ് കടകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എല്ലാം തല്ലിത്തകർത്തു, 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതിനിടയിൽ ഒരാളെ തടഞ്ഞു നിർത്തി കത്തികാട്ടി വലിയ വിലവരുന്ന ബൈക്ക് തട്ടിയെടുക്കുകയും ചെയ്തു.നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പിടിക്കാൻ ശ്രമിച്ചപ്പോൾ കോൺസ്റ്റബിളിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.

തുടർന്ന് അക്രമിയെ കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ജനങ്ങളിൽ നിന്ന് പണം തട്ടാൻ വേണ്ടിയാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്ന് പോലീസ് സംശയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts