ബൈക്കോടിക്കുമ്പോൾ മൊബൈലിൽ സംസാരിച്ചതിന് പോലീസിന്റെ ലാത്തിയടിയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ബെംഗളൂരു : മൊബൈലിൽ സംസാരിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പോലീസ് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചു ,യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തൻവീറി (23) നാണ് ഈ മാസം 10ന് രാത്രി ഡി.ജെ. ഹളളി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ലാത്തിയടി ഏറ്റത്.

  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്

മൊബൈലിൽ മാതാവിനോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ കോൺസ്റ്റബിൾ അയ്യപ്പ ബൈക്ക് നിർത്തി ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ കിഡ്നി തകരാറിലായതിനാൽ ഡയാലിസിസ് നടത്തുകയാണ്.

എസ് ഐ സന്തോഷ്, കോൺസ്റ്റബിൾ അയ്യപ്പ എന്നിവർക്കെതിരെ കേസെടുത്ത് സസ്പെന്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts