തുര്‍കി യില്‍ മൂന്നു മാസത്തേക്ക്അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അങ്കാറ: തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സൈനിക അട്ടിമറി നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അങ്കാറയില്‍ നടന്ന ദേശീയ സുരക്ഷാ യോഗങ്ങള്‍ക്കു ശേഷം ബുധനാഴ്ച രാത്രിയിലാണു പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ആവശ്യപ്രകാരം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. തുർക്കി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരം ആറു മാസം വരെ അടിയന്തരാവസ്ഥ നടപ്പിലാക്കാൻ സാധിക്കും.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം ജനങ്ങളുടെ സഹകരണത്തോടെ പ്രസിഡന്റ് അടിച്ചമര്‍ത്തിയിരുന്നു. തുടർന്ന് അട്ടിമറിക്ക് കൂട്ട് നിന്ന അഞ്ചര ലക്ഷത്തിലധികം പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
[masterslider id="10"]

Related posts