യുവതീപ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.

ജനുവരി 22ന് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന സ്ഥിതിയ്ക്ക് അതുവരെ കാത്തിരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതുകൂടാതെ, ഹര്‍ജികള്‍ ജനുവരി 22ന് മുന്‍പ് പരിഗണിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പുന:പ്പരിശോധനാ ഹര്‍ജിയും റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുള്ള ശൈലജാ വിജയന്‍ എന്ന ഭക്തയുടെ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് മുമ്പാകെ സുപ്രീംകോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ജനുവരി 22ന് മുന്‍പ് പുന:പ്പരിശോധനാ ഹര്‍ജി പരിഗണിക്കണമെന്നും മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നുമുള്ള ആവശ്യമാണ് കോടതിക്കു മുമ്പാകെ ഉന്നയിച്ചത്.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

പുനഃപരിശോധനാ ഹര്‍ജികള്‍ സംബന്ധിച്ച് ചൊവ്വാഴ്ച കോടതി പറഞ്ഞ കാര്യങ്ങള്‍ ബുധനാഴ്ച തുറന്ന കോടതിയിലും ആവര്‍ത്തിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും
[masterslider id="10"]

Related posts