ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകളില്‍ ബിജെപിക്ക് തിരിച്ചടി;ജെഡിഎസ്-കോണ്‍ഗ്രസ്‌ സഖ്യം മുന്നേറുന്നു.

ബെംഗളൂരു: കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണല്‍ ആരംഭിച്ചു.ആദ്യ ഫല സൂചനകള്‍ ജെ ഡി എസ്-കോണ്‍ഗ്രസ്‌ സഖ്യത്തിന് അനുകൂലം.

മുഖ്യമന്ത്രി കുമാരസ്വാമി രാജി വച്ചതിനാല്‍ ഉപതെരഞ്ഞെടുപ്പു വന്ന രാമനഗരയില്‍ ബി ജെ പി സ്ഥാനാര്‍ഥി അവസാന നിമിഷം മറുകണ്ടം ചാടിയ നിയമസഭ മണ്ഡലത്തില്‍ അനിത കുമാരസ്വാമി രണ്ട് ലക്ഷത്തില്‍ അധികം വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

റെഡ്ഡി സഹോദരന്മാരുടെ സ്ഥലമായ ബെല്ലാരി ലോകസഭ മണ്ഡലത്തില്‍ എം പി യായിരുന്ന ശ്രീരാമലു രാജിവച്ച ഒഴിവില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ധേഹത്തിന്റെ സഹോദരിയായ ശാന്ത കോണ്‍ഗ്രസിന്റെ ഉഗ്രപ്പയോട് ഒരു ലക്ഷത്തില്‍ അധികം വോട്ടിന് പിന്നിട്ട് നില്‍ക്കുന്നു.

ബി ജെ പി സംസ്ഥാന അധ്യക്ഷനും നിയമസഭ അംഗവുമായ യെദിയൂരപ്പ രാജി വച്ച ഒഴിവില്‍ തെരഞ്ഞെടുപ്പു നടന്ന ശിവമോഗ്ഗയില്‍ മകന്‍ ഡി വൈ രാഘവേന്ദ്ര പതിനായിരത്തില്‍ അധികം വോട്ടിന് മുന്നിലാണ്.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

സിറ്റിംഗ് എം എല്‍ എ ന്യാമറെഡ്ഡി മരിച്ചതിനാല്‍ ഉപ തെരഞ്ഞെടുപ്പു നടന്ന ജാംഖണ്ടി നിയമസഭ മണ്ഡലം അദ്ധേഹത്തിന്റെ മകന്‍ അനന്ത് നിലനിര്‍ത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts