ബാക്ക് ബെഞ്ചര്‍ ഡാ…..ഉച്ചഭക്ഷണ സമയത്ത് പുറത്ത് പോയി മദ്യപിച്ച് പൂസായി വന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പിടിച്ചു;രക്ഷിതാക്കളെ അറിയിച്ചതില്‍ മനം നൊന്ത് രണ്ടുപേരും കോളേജിന്റെ രണ്ടാം നിലയില്‍ നിന്ന് എടുത്ത് ചാടി;അപകട നില തരണം ചെയ്തു.

ബെംഗളൂരു: സംഭവം നടക്കുന്നത് ജലഹള്ളിയിലെ ഒരു സ്വകാര്യ കോളേജില്‍ ആണ് ,രണ്ടുപേരും ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആണ് ,ഉച്ച ഭക്ഷണ സമയത്ത്  സമീപത്തുള്ള ബാറില്‍ കയറി അടിച്ചു പൂസായി ക്ലാസ്സില്‍ വന്നു,അദ്ധ്യാപകരില്‍ ആരോ ഇത് “മണത്തറിഞ്ഞു”രണ്ടു പേരെയും ക്ലാസ്സില്‍ നിന്ന് പുറത്താക്കി,രക്ഷിതാക്കളെ വിവരമറിയിച്ചു ,രണ്ടു പേരില്‍ ഒരാളുടെ രക്ഷിതാവ് ആദ്യം എത്തി സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു വിദ്യാര്‍ഥി രണ്ടാം നിലയില്‍ നിന്ന് എടുത്തു ചാടി,ഈ വിദ്യാര്‍ത്ഥിയെ പെട്ടെന്ന്ആശുപത്രിയില്‍ എത്തിച്ചു.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

കുറച്ചു സമയത്തിന് ശേഷം രണ്ടാമന്‍ ഈ വിവരം അറിഞ്ഞു,ആ വിദ്യാര്‍ത്ഥിയും രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടി ,അയാളെയും  കോളേജ് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു.ഇപ്പോള്‍ രണ്ടുപേരും അപകട നില തരണം ചെയ്തിരിക്കുകയാണ്.കോളേജിന്റെ സമീപത്തു നിരവധി മദ്യശാലകള്‍ ഉള്ളതിനാല്‍ ഇന് ഉച്ച സമയത്ത് വിദ്യാര്‍ത്ഥികളെ പുറത്തേക്ക് വിടേണ്ട എന്നാണ് മാനേജ്‌മന്റ്‌ തീരുമാനം,വീട്ടില്‍ നിന്ന് കൊണ്ടുവന്നോ കോളേജ് കാന്റീനില്‍ നിന്നോ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
[masterslider id="10"]

Related posts