എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം കേന്ദ്ര സർക്കാർ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാർക്കായി പൂർണ്ണമായും ഡിജിറ്റലായും സമ്പര്‍ക്കരഹിതമായും പ്രവർത്തിക്കുന്ന ‘എയർ സുവിധ 2.0’ ഹെൽത്ത് ഡിക്ലറേഷൻ പ്ലാറ്റ്‌ഫോം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ എബോള വ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി സഹകരിച്ച് കേന്ദ്രം പരിഷ്‌കരിച്ച പോർട്ടൽ അവതരിപ്പിച്ചത്.

ആഗോള യാത്രകൾ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ അന്താരാഷ്ട്ര യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കുന്നത് പകര്‍ച്ചവ്യാധികൾ തടയുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ ഡിജിറ്റൽ സംവിധാനം വഴി ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതോടൊപ്പം തന്നെ, രോഗസാധ്യതയുള്ളവരെ വേഗത്തിൽ തിരിച്ചറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് സാധിക്കും.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി

ഇമിഗ്രേഷന് മുൻപ് ഡിക്ലറേഷൻ നിർബന്ധം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസുമായി സഹകരിച്ചാണ് ഈ പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി നിർബന്ധമായും ഓൺലൈൻ വഴി ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കേണ്ടതുണ്ട്.

യാത്രക്കാർ തങ്ങളുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, എബോള രോഗബാധിതരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വന്നിട്ടുണ്ടോ എന്ന വിവരം, നിലവിൽ എബോള അണുബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടോ എന്നിവ ഈ ഫോമിലൂടെ വ്യക്തമാക്കണം.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

വെബ് ചെക്ക്-ഇൻ സമയത്ത് സമർപ്പിക്കാം

ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് വരെ ഈ ഫോം പൂരിപ്പിച്ചു സമർപ്പിക്കാൻ യാത്രക്കാർക്ക് സാധിക്കുന്നതാണ്. വിമാനയാത്രയ്ക്കുള്ള വെബ് ചെക്ക്-ഇൻ നടത്തുന്ന സമയത്ത് തന്നെ ഈ ഫോമും സമർപ്പിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈനായി ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ യാത്രക്കാർക്ക് ഒരു ‘സെൽഫ് ഡിക്ലറേഷൻ ഫോം’ രസീത് ലഭിക്കും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ അന്താരാഷ്ട്ര ട്രാവൽ ഹെൽത്ത് ഡെസ്‌കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഈ ഫോം കാണിച്ചാൽ മാത്രമേ യാത്രക്കാർക്ക് തുടർനടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts