റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ

ബെംഗളൂരു: കുപ്പം റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണ ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കേരളത്തിലേക്കുള്ളതടക്കം വിവിധ ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) ഈ മാസം 14 മുതൽ 19 വരെയുള്ള തീയതികളിൽ രണ്ടര മണിക്കൂർ വൈകിയാകും പുറപ്പെടുക. 20-ാം തീയതി ഈ ട്രെയിൻ രണ്ട് മണിക്കൂർ വൈകും.

  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ എക്സ്പ്രസ് (06555) 15-ാം തീയതി രണ്ട് മണിക്കൂർ വൈകി പുറപ്പെടും. ഹുബ്ബള്ളി–കൊല്ലം എക്സ്പ്രസ് സ്പെഷൽ (07313) 17-ാം തീയതി 15 മിനിറ്റ് വൈകിയാകും യാത്ര തിരിക്കുകയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us