ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്

ബംഗളൂരുവില്‍ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സുനിതയെക്കുറിച്ച് നടി പാര്‍വതി തിരുവോത്ത്. താന്‍ കണ്ടതില്‍ ഏറ്റവും കനിവുള്ള സ്ത്രീയായിരുന്നു സുനിതയെന്നാണ് പാര്‍വതി പറയുന്നത്. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്ന് അറിഞ്ഞതു മുതല്‍ തനിക്ക് കരച്ചില്‍ അടക്കാനായിട്ടില്ലെന്ന് താരം പറയുന്നു. ആ വാക്കുകളിലേക്ക്:”

”സുനിത കൊല്ലപ്പെട്ടു. സുനിത മരിച്ചതല്ല, അവള്‍ കൊല്ലപ്പെട്ടതാണ്. ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും സ്‌നേഹനിധിയായ സ്ത്രീ ലൈംഗിക അതിക്രമം തടയുന്നതിനിടെ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതു മുതല്‍ എനിക്ക് കരച്ചില്‍ നിര്‍ത്താനായിട്ടില്ല. അയാള്‍ അവളുടെ തൊഴില്‍ദാതാവായിരുന്നു. അയാളെ ഇപ്പോഴും അറസ്റ്റ് ചെയ്യുകയോ നീതിയ്ക്ക് മുന്നിലെത്തിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ നമുക്ക് അത്ഭുതം തോന്നുന്നുണ്ടോ?

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

സുനിതയ്ക്ക് സ്‌നേഹനിധിയായ ഭര്‍ത്താവും നാല് വയസുകാരന്‍ മകനുമാണുള്ളത്. പിന്നെ അവള്‍ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന 167 നായ്ക്കളും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ അവള്‍ക്ക് പലപ്പോഴും കടിയേറ്റിട്ടുണ്ട്. ഒരിക്കല്‍ കത്തിക്കുത്ത് അതിജീവിച്ചു.

തേര്‍ഡ് ഡിഗ്രി പൊള്ളലടക്കം പലതും അതിജീവിച്ചു.സുനിത ഈ ജോലി സ്വീകരിക്കാന്‍ കാരണം അവളുടെ കൊലപാതകി അയാളുടെ ഡോഗ് ഷെല്‍റ്ററില്‍ ശമ്പളം വാഗ്ദാനം ചെയ്തതിനാലാണ്. അവളുടെ കുടുംബത്തേയും രക്ഷിച്ചെടുത്ത നായ്ക്കളേയും നോക്കാനാകും എന്നു കരുതിയാണ് അവള്‍ ഈ ജോലി സ്വീകരിച്ചത്. തന്‍റെ കനിവുള്ള ഹൃദയമാണോ അവളുടെ കൊലയിലേക്ക് നയിച്ചത്? എനിക്കിത് ഉള്‍ക്കൊള്ളാനാകുന്നില്ല”.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

ഞായറാഴ്ചയാണ് ബംഗളൂരുവില്‍ വച്ച് ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സുനിത ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിക്കുന്നത്. ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമയായ ദീപക് കൃഷ്ണയാണ് പ്രതി. ഇയാള്‍ സുനിതയുടെ തല ചുമരിനും അലമാരയ്ക്കും തുടര്‍ച്ചയായി ഇടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നിലത്തു വീണ സുനിതയുടെ നെഞ്ചത്ത് ആവര്‍ത്തിച്ച് ചവിട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts