പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് ദൂതൻ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി രാജ്ഭവൻ അറിയിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരും.

കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി ഗവർണറുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഔദ്യോഗികമായി കത്ത് നൽകിയത്. കഴിഞ്ഞ തവണ 98 സീറ്റുകൾ നേടി ഭരണത്തുടർച്ചയെന്ന ചരിത്രം കുറിച്ച ഇടതുമുന്നണിക്ക് ഇത്തവണ വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. കേവലം 35 സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ വൻ മുന്നേറ്റം നടത്തിയ യു.ഡി.എഫ് 102 സീറ്റുകൾ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. മൂന്ന് സീറ്റുകളിൽ വിജയിച്ച എൻ.ഡി.എയും ഇത്തവണ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. തോൽവിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ഗൗരവമായ ചർച്ചകൾ നടക്കുമെന്നാണ് സൂചന. പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണത്തിനുള്ള ചർച്ചകൾ തലസ്ഥാനത്ത് ഉടൻ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts