സ്വീഡനെ തീര്‍ക്കാന്‍ ഇംഗ്ലണ്ടിന് ‘തല മതി’. ഇരുപത്തിയെട്ട് കൊല്ലത്തിനുശേഷം ഇംഗ്ലണ്ട് സെമിയിൽ.

സമാറ: 2006നു ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച ഇംഗ്ലണ്ട് തങ്ങള്‍ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സെമി ഫൈനലിലേക്കു മുന്നേറി. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്പില്‍ നിന്നു തന്നെയുള്ള സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് ഇംഗ്ലണ്ട് ലോക കിരീടത്തിന് ഒരു പടി കൂടി അടുത്തത്.

മുപ്പതാം മിനിറ്റില്‍ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്. വീണ്ടും സെറ്റ് പീസില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

ആഷ്‌ലി യങ് എടുത്ത കോര്‍ണര്‍ ബോക്‌സില്‍ ഉയര്‍ന്നു ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍ഡറായ മഗ്യൂര്‍. ഗോളി റോബി ഓള്‍സന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

അമ്പത്തിയൊന്നാം മിനിറ്റില്‍ ഡെലി അലിയാണ് ലീഡുയര്‍ത്തിയത്. ബോക്‌സിന്റെ പുറത്ത് നിന്ന് ലിങ്ഗാര്‍ഡ് നല്‍കിയ ക്രോസ് അലി ഹെഡ്ഡ് ചെയ്താണ് വലയിലിട്ടത്. പോസ്റ്റിനുള്ളില്‍ മാര്‍ക്ക് ചെയ്യാതെ നിന്ന അലി നിഷ്പ്രയാസമാണ് പന്ത് വലയിലെത്തിച്ചത്.

ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോണ്ടിന്റെ തകര്‍പ്പന്‍ പ്രകടനവും സ്വീഡന്റെ തോല്‍വിക്ക് പ്രധാനകാരണമായി. മാര്‍ക്‌സ് ബെര്‍ഗിന്റെ തന്നെ ഗോളെന്നുറച്ച രണ്ടു ഷോട്ടുകള്‍ അവിശ്വസനീയാംവിധം സേവ് ചെയ്തതടക്കം പിക്ക്‌ഫോണ്ടിന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി. ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ കരുത്തോടെ കളി തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയില്‍ മൈതാനത്തെത്തിയ സ്വീഡന്‍ രണ്ടാം ഗോളും വഴങ്ങിയതോടെ വീണ്ടും സമ്മര്‍ദ്ദത്തിനടിമപ്പെട്ടു. രണ്ടു ഗോളുകള്‍ ലീഡായതോടെ ഇംഗ്ലണ്ടും പ്രതിരോധം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ഫൈനല്‍ വിസില്‍ വരെ ഇഗ്ലീഷ് പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കാന്‍ സ്വീഡന് ആയില്ല.

  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം
[masterslider id="10"]

Related posts

Click Here to Follow Us