കസാന്‍: അർജന്റീനയ്ക്കും ജർമനിക്കും സ്പെയിനിനും പോർച്ചുഗലിനും പിറകെ ബ്രസീലും കണ്ണീരോട് മടങ്ങുകയാണ് നാട്ടിലേയ്ക്ക്. ചുവന്ന ചെകുത്താന്മാരായ ബെൽജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി.
13-ാം മിനിറ്റില്‍ ബ്രസീലിനെ ഞെട്ടിച്ച് ബെല്‍ജിയം ലീഡെടുത്തു. ഫെര്‍ണാണ്ടീന്യോയുടെ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം മുന്നിലെത്തിയത്. ഡി ബ്രുയിനെടുത്ത കോര്‍ണറില്‍ വിന്‍സെന്റ് കാംപനി ഹെഡ് ചെയ്യുകയായിരുന്നു. ഇത് ഫെര്‍ണാണ്ടീന്യോയുടെ കൈയില്‍ തട്ടി ഡിഫളക്ട് ചെയ്ത് വലയിലെത്തി. 31-ാം മിനിറ്റില്‍ മനോഹരമായ ഒരു ഗോളിലൂടെ ലീഡ് രണ്ടാക്കി. ഇൗ രണ്ട് ഗോളുകളുടെ ലീഡിലാണ് ബെൽജിയം പകുതി സമയത്ത് മടങ്ങിയത്.
എഴുപത്തിയാറാം മിനിറ്റിൽ റെനാറ്റോ അഗസ്‌റ്റോ ഒരു ഗോൾ മടക്കി. പൗളിന്യോയ്ക്ക് പകരക്കാരനായി ഇറങ്ങി മൂന്ന് മിനിറ്റിനുള്ളിലാണ് അഗസ്‌റ്റോ വല ചലിപ്പിച്ചത്. കുട്ടിന്യോ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ ഉയര്‍ന്നുചാടി പന്ത് വലയിലേക്ക് കുത്തിയിടുകയായിരുന്നു അഗസ്റ്റോ.
ബെൽജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986ലാണ് അവർ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]