ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

ബെംഗളൂരു: അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടാകുമെന്ന ഭീതി ഒഴിഞ്ഞതോടെ കർണാടകയിൽ ബുക്കിംഗിൽ വലിയ കുറവ് രേഖപ്പെടുത്തി. ഏതാനും ആഴ്ചകളായി സിലിണ്ടറുകൾക്കായി നെട്ടോട്ടമോടിയ ഉപഭോക്താക്കൾ ഇപ്പോൾ ശാന്തരായതോടെ വിപണി സാധാരണ നിലയിലേക്ക് മടങ്ങി.

പ്രതിദിന ആവശ്യകതയിൽ ഇടിവ്
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകളുടെ പ്രതിദിന ആവശ്യം 3.75 ലക്ഷമായിരുന്നു. എന്നാൽ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ഇത് 3.06 ലക്ഷമായി കുറഞ്ഞു. അതായത്, പ്രതിദിനം ഏകദേശം 69,000 സിലിണ്ടറുകളുടെ കുറവാണ് ബുക്കിംഗിൽ ഉണ്ടായിരിക്കുന്നത്. വിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയതാണ് ഉപഭോക്താക്കളുടെ ആശങ്ക അകറ്റാൻ സഹായിച്ചത്.

  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കൃത്രിമ ക്ഷാമത്തിന് കാരണമായത് അഭ്യൂഹങ്ങൾ
ഇ-കെവൈസി (e-KYC) അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഗ്യാസ് കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്ന തെറ്റായ പ്രചാരണങ്ങളും ഡെലിവറി വൈകുമെന്ന ഭീതിയുമാണ് മുൻപ് സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. കൂടാതെ ആഗോളതലത്തിൽ ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം ഉടലെടുത്തതും ക്ഷാമം ഭയന്ന് സിലിണ്ടറുകൾ ശേഖരിച്ചുവെക്കാൻ കാരണമായി. ഇത് വിപണിയിൽ ഒരു കൃത്രിമ ക്ഷാമം സൃഷ്ടിച്ചിരുന്നു.

  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

അനാവശ്യ ബുക്കിംഗുകൾ ഒഴിവാക്കണമെന്ന് എണ്ണ വിപണന കമ്പനികൾ (OMC) ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു. സിലിണ്ടറുകൾ ആവശ്യത്തിന് ലഭ്യമാണെന്നും വിതരണ ശൃംഖലയിൽ നിലവിൽ തടസ്സങ്ങളില്ലെന്നും അധികൃതർ അറിയിച്ചതോടെയാണ് ബുക്കിംഗ് പ്രക്രിയ സാധാരണ നിലയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us