യാത്രാസമയം പകുതിയായി കുറയും; ബെംഗളൂരു നിവാസികൾ കാത്തിരുന്ന ഈ റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് അനുമതി

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും മുംബൈ സിഎസ്എംടിക്കും ഇടയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് അനുമതി നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്നും യാത്രാസമയം, റൂട്ട്, സർവീസുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും പി.സി. മോഹൻ പറഞ്ഞു.

ഏകദേശം 17 മുതൽ 18 മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ നിന്നും മുംബൈയിൽ എത്തുന്ന രീതിയിലാണ് പുതിയ സർവീസ് ആസൂത്രണം ചെയ്യുന്നതെന്ന് ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശുതോഷ് കുമാർ സിംഗ് അറിയിച്ചു. നിലവിൽ ഉദ്യാൻ എക്സ്പ്രസ്സ് കടന്നുപോകുന്ന 1,136 കിലോമീറ്റർ ദൈർഘ്യമുള്ള കലബുറഗി റൂട്ടോ, അതല്ലെങ്കിൽ കർണാടകയുടെ ഉൾപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന 1,215 കിലോമീറ്റർ ദൈർഘ്യമുള്ള ഹുബ്ബള്ളി റൂട്ടോ വന്ദേ ഭാരതിനായി പരിഗണനയിലുണ്ട്. ഹുബ്ബള്ളി റൂട്ട് ദൈർഘ്യം കൂടിയതാണെങ്കിലും കൂടുതൽ ജില്ലകളെ ബന്ധിപ്പിക്കുന്നു എന്നതിനാൽ ജനപ്രതിനിധികളും റെയിൽവേ പ്രേമികളും ഈ പാതയ്ക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

നേരത്തെ ഈ റൂട്ടിൽ 24 മണിക്കൂർ യാത്രാസമയമുള്ള ബൈ-വീക്കിലി ട്രെയിൻ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നെങ്കിലും പൊതുജനങ്ങളിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഒരു പ്രീമിയം ട്രെയിൻ എന്ന നിലയിൽ ദുരന്തോ എക്സ്പ്രസ്സ് പരിഗണിച്ചെങ്കിലും ഒടുവിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസിന് നറുക്കുവീഴുകയായിരുന്നു. അതേസമയം, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ ടിക്കറ്റ് നിരക്കിനെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. 3-എസി ക്ലാസിന് തന്നെ 3,000 രൂപയോളം നിരക്ക് വരാൻ സാധ്യതയുണ്ടെന്നും ഇത് സാധാരണക്കാർക്ക് താങ്ങാനാവില്ലെന്നും കർണാടക റെയിൽവേ വേദികെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സാധാരണ നിരക്കിലുള്ള സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്
  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us