പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ

ബെംഗളൂരു: ആഭ്യന്തര വിമാന യാത്രക്കാർക്ക് നിലവിലുള്ള ‘ഡിജി യാത്ര’ (Digi Yatra) സൗകര്യം ഇനി അന്താരാഷ്ട്ര യാത്രക്കാർക്കും ലഭ്യമാകുന്നു. ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (KIA) ഇതിനായുള്ള അത്യാധുനിക ബയോമെട്രിക് സാങ്കേതിക വിദ്യയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം അന്താരാഷ്ട്ര യാത്രയ്ക്കായി പരീക്ഷിക്കുന്നത്. സമ്പർക്കരഹിത യാത്രയുടെ പുതിയ നാഴികക്കല്ല് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL), ഇൻഡിഗോ എയർലൈൻസ്, ഡിജി യാത്ര ഫൗണ്ടേഷൻ, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) എന്നിവ സംയുക്തമായാണ് ഈ സാങ്കേതിക പരീക്ഷണം നടത്തിയത്. ടിക്കറ്റ്…

Read More

ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു

കൊച്ചി: സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയെന്നോണം തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പേര് മാറ്റി താരം രേണു സുധി. അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു, തന്റെ ഔദ്യോഗിക പേര് ‘രേഷ്മ പി. തങ്കച്ചൻ’ എന്ന് പുനർനാമകരണം ചെയ്തതാണ് ഇപ്പോൾ സിനിമാ-സീരിയൽ ലോകത്തെ പുതിയ ചർച്ചാവിഷയം. തന്റെ അക്കൗണ്ട് ഔദ്യോഗികമായി വെരിഫൈഡ് ആയതിന് പിന്നാലെയാണ് രേണു ഈ മാറ്റം വരുത്തിയത്. മുൻപ് ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായി എത്തിയ വേളയിൽ മറ്റൊരു താരം രേണുവിനെ ‘രേഷ്മ പി.…

Read More

ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

ബെംഗളൂരു: ഏഷ്യയിലെ തന്നെ പ്രധാന ഐടി ഹബ്ബുകളിലൊന്നായ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രി നഗർ റോഡ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് തകർന്നു തരിപ്പണമാകുന്നു. കുഴികൾ നിറഞ്ഞ റോഡ് മഴ പെയ്യുന്നതോടെ അക്ഷരാർത്ഥത്തിൽ ഒരു തടാകമായി മാറുകയാണ്. ദിവസേന ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഈ പാത ഇപ്പോൾ യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. അപകടക്കെണിയായി കുഴികൾ റോഡിലെ അശാസ്ത്രീയമായ നിർമ്മാണം കാരണം ചെറിയ മഴ പെയ്താൽ പോലും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ല. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാതെ വാഹനയാത്രക്കാർ നിരന്തരം അപകടങ്ങളിൽപ്പെടുന്നു. രാത്രികാലങ്ങളിൽ തെരുവ് വിളക്കുകളുടെ അഭാവം…

Read More

കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!

മെൻലോ പാർക്ക്: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന കമന്റുകളിലെ അക്ഷരത്തെറ്റുകളും മറ്റും തിരുത്താൻ ഇനി കമന്റ് ഡിലീറ്റ് ചെയ്യേണ്ടതില്ല. ഉപയോക്താക്കളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് കമന്റുകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ സവിശേഷത മെറ്റാ അവതരിപ്പിച്ചു. നിലവിൽ ഫേസ്ബുക്കിലും വാട്സാപ്പിലും ലഭ്യമായ എഡിറ്റിംഗ് സൗകര്യത്തിന് സമാനമാണിത്. തിടുക്കത്തിൽ കമന്റ് ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ തിരുത്താൻ ഇതുവരെ ആ കമന്റ് ഡിലീറ്റ് ചെയ്ത് പുതിയത് പോസ്റ്റ് ചെയ്യുക മാത്രമായിരുന്നു ഏക വഴി. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. എന്നാൽ, ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഇൻസ്റ്റാഗ്രാം ചില…

Read More

പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!

ആലപ്പുഴ: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണം വിതരണ വിവാദത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിന്ദു വിനയകുമാർ പോലീസിൽ പരാതി നൽകി. പാലക്കാട് വോട്ട് പിടിക്കാൻ പണം വിതരണം ചെയ്ത സംഭവത്തിന് പിന്നിൽ ബിന്ദുവാണെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ് പണം വിതരണം ചെയ്ത സ്ത്രീ എത്തിയതെന്നും ഇതിന് പിന്നിൽ…

Read More

പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു

മുംബൈ: ഇതിഹാസ ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞ ദിവസാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർധക്യസഹജമായ വിവിധ ആരോഗ്യപ്രശ്നങ്ങൾ ആശ ഭോസ്‌ലെയെ അലട്ടിയിരുന്നു.

Read More

പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായുള്ള ഭാരപരിശോധനയ്ക്കായി (Load Test) പീനിയ എലിവേറ്റഡ് ഫ്ലൈ ഓവർ (ശ്രീ ശിവകുമാര സ്വാമിജി ഫ്ലൈ ഓവർ) അടച്ചിടാനുള്ള തീരുമാനം മാറ്റിവെച്ചു. ഏപ്രിൽ 13 മുതൽ 17 വരെ ഫ്ലൈ ഓവർ അടച്ചിടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പുതുക്കിയ അറിയിപ്പ് പ്രകാരം ഇതുവഴിയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (BTP) വ്യക്തമാക്കി. മാറ്റത്തിന് പിന്നിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാണ്ഡ്യ സന്ദർശനത്തോടനുബന്ധിച്ചാണ് പരിശോധനകൾ നീട്ടിവെച്ചതെന്നാണ് സൂചന. ഏപ്രിൽ 15-ന് ആദിച്ചൂഞ്ചനഗിരി മഠത്തിലെ ഭൈരവൈക്യ മന്ദിരം ഉദ്ഘാടനം…

Read More

യാത്രാസമയം പകുതിയായി കുറയും; ബെംഗളൂരു നിവാസികൾ കാത്തിരുന്ന ഈ റൂട്ടിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് അനുമതി

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും മുംബൈ സിഎസ്എംടിക്കും ഇടയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് അനുമതി നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്നും യാത്രാസമയം, റൂട്ട്, സർവീസുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും പി.സി. മോഹൻ പറഞ്ഞു. ഏകദേശം 17 മുതൽ 18 മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ നിന്നും മുംബൈയിൽ എത്തുന്ന രീതിയിലാണ് പുതിയ സർവീസ് ആസൂത്രണം ചെയ്യുന്നതെന്ന് ബെംഗളൂരു ഡിവിഷണൽ…

Read More

ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!

ബെംഗളൂരു: ദൊഡ്ഡ ബാനസവാടി മെയിൻ റോഡിൽ ഏപ്രിൽ 12 മുതൽ 15 വരെ നടക്കാനിരിക്കുന്ന മതപരമായ ചടങ്ങുകളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുകുതമ്മ ടെമ്പിൾ ബസ് സ്റ്റോപ്പിനും സ്റ്റീൽ ഫാക്ടറി ബസ് സ്റ്റോപ്പിനും ഇടയിലുള്ള റോഡിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണി മുതൽ ബുധനാഴ്ച രാവിലെ 8 മണി വരെയായിരിക്കും ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുകയെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി പോലീസ് ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്. രാമമൂർത്തി നഗറിൽ നിന്ന് നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മുകുതമ്മ…

Read More

നിങ്ങളുടെ വൈദ്യുതി ബില്ലിൽ ‘എംഡി പെനാൽറ്റി’ ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ

ബെംഗളൂരു: വൈദ്യുതി ബില്ലുകളിൽ അപ്രതീക്ഷിതമായി വരുന്ന ‘MD പെനാൽറ്റി’ (Maximum Demand Penalty) എന്താണെന്നും അത് എങ്ങനെ ഒഴിവാക്കാമെന്നും വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ‘കർണാടക പോർട്ട്‌ഫോളിയോ’ എന്ന എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഒരു യുവതി ഈ പിഴയെക്കുറിച്ച് ഉപഭോക്താക്കൾക്ക് അറിവ് നൽകുന്നത്. എന്താണ് MD പെനാൽറ്റി? ഓരോ വീടിനും കണക്ഷൻ നൽകുമ്പോൾ നിശ്ചിത കിലോവാട്ട് (kW) വൈദ്യുതി ഉപയോഗിക്കാനാണ് അനുമതി നൽകുന്നത്. ഇതിനെ ‘സാങ്ക്ഷൻഡ് ലോഡ്’ (Sanctioned Load) എന്ന് വിളിക്കുന്നു. ഒരു ഉപഭോക്താവ് ഒരേസമയം ഉപയോഗിക്കുന്ന വൈദ്യുതിയുടെ…

Read More
Click Here to Follow Us