ആലപ്പുഴ: ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രനും പാർട്ടി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട ബിന്ദു വിനയകുമാർ.
ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നും അവരോടൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന്റെ ദുരൂഹമരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ബിന്ദു വിനയകുമാർ ആവശ്യപ്പെട്ടു.
ശോഭയ്ക്കെതിരായ തന്റെ പരാതികൾ കണ്ടില്ലെന്ന് നടിക്കുന്ന സംസ്ഥാന നേതൃത്വം അവരെ ഭയപ്പെടുകയാണെന്നും ബിന്ദു ആരോപിച്ചു.
ശോഭാ സുരേന്ദ്രന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഈ വിവരങ്ങൾ സംസ്ഥാന നേതൃത്വത്തിന് നേരത്തെ തന്നെ അറിയാമെന്നും ബിന്ദു പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സോമൻ എന്നിവർക്ക് ശോഭയ്ക്കെതിരെ ഈ മാസം തന്നെ മൂന്ന് പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അസഭ്യം പറയുന്ന ശോഭയെ നിയന്ത്രിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ശോഭയോടൊപ്പം സമരപ്പന്തലിൽ സജീവമായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നതാണ് ബിന്ദു ഉയർത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. തിരഞ്ഞെടുപ്പുകളിൽ വോട്ടിനായി പണം നൽകുന്നത് ശോഭയുടെ സ്ഥിരം ശൈലിയാണെന്നും ബിന്ദു ആരോപിച്ചു. അതേസമയം, താൻ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ബിജെപിക്കാരിയായി തന്നെ തുടരുമെന്നും അവർ വ്യക്തമാക്കി.
ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടതിനും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനും പിന്നാലെയാണ് ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ബിന്ദു വിനയകുമാറിനെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് സസ്പെൻഷൻ നടപടിയെടുത്തത്. ശോഭയുടെ ഓഡിയോ പുറത്തുവിട്ടതിനൊപ്പം പോലീസിലും ബിന്ദു പരാതി നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]