കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി

ബെം​ഗളൂരു: കൊടഗിലെ തടിയണ്ടമോൾ മലനിരകളിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. എറണാകുളത്ത് ഐടി ജീവനക്കാരിയായ കോഴിക്കോട് സ്വദേശിനി ശരണ്യയെ (35) ആണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. പോലീസ്, വനംവകുപ്പ്, നക്സൽ വിരുദ്ധ സേന (ANF) എന്നിവരടങ്ങുന്ന 60 അംഗ സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു

  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!

കക്കബ്ബെയിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ശരണ്യ ബുധനാഴ്ച രാവിലെ 8:30-ഓടെയാണ് തടിയണ്ടമോൾ കുന്നിലേക്ക് ട്രെക്കിംഗിനായി പുറപ്പെട്ടത്. ഒറ്റയ്ക്ക് പോകാൻ വനംവകുപ്പ് അനുമതി നൽകാത്തതിനാൽ മറ്റൊരു സംഘത്തോടൊപ്പമാണ് ഇവരെ വിട്ടത്. ഉച്ചയ്ക്ക് 1:30-ന് സംഘം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ശരണ്യ എത്താതിരുന്നതിനെ തുടർന്ന് ഹോംസ്റ്റേ ഉടമ ഫോണിൽ ബന്ധപ്പെട്ടു. തനിക്ക് വഴിതെറ്റിയെന്ന് ഫോണിൽ മറുപടി നൽകിയെങ്കിലും പെട്ടെന്ന് കോൾ മുറിഞ്ഞുപോവുകയായിരുന്നു. പിന്നീട് ഫോൺ കണക്ട് ചെയ്യാൻ സാധിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തുന്ന വെയിൽ; ചൂട് സഹിക്കാതെ പാമ്പുകൾ വീടിനുള്ളിലേക്ക്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്! ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം
[masterslider id="10"]

Related posts