ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു

കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായി നാല് ദിവസത്തിന് ശേഷം കോഴിക്കോട് നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യയെ വനമേഖലയിൽ നിന്ന് സുരക്ഷിതയായി പുറത്തെത്തിച്ചു.

താൻ ആരോഗ്യവതിയാണെന്നും കൈവശം ഒരു കുപ്പി വെള്ളം മാത്രമാണുണ്ടായിരുന്നതെന്നും ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡ്രോൺ തെരച്ചിൽ പ്രതീക്ഷിച്ചിരുന്നതിനാൽ ഡ്രോണിന് ദൃശ്യമാകുന്ന തുറസ്സായ സ്ഥലത്താണ് താൻ നിലയുറപ്പിച്ചതെന്നും ശരണ്യ പറഞ്ഞു. ഏപ്രിൽ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ശരണ്യയെ ആദ്യം കണ്ടെത്തിയത്. ശരണ്യയെ പ്രാഥമിക ചികിത്സയ്ക്കായി കാക്കബെ ഗ്രാമത്തിലേക്ക് മാറ്റിയിട്ടുണ്ട്.

മൊബൈൽ ഫോൺ ഓഫ് ആയതോടെ പുറംലോകവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടു. “ഞാൻ പൂർണ്ണ ആരോഗ്യവതിയാണ്. പാറക്കെട്ടുകൾക്കും അരുവികൾക്കും സമീപമാണ് വിശ്രമിച്ചത്. എനിക്ക് വേണ്ടി ഇത്രയും വലിയൊരു തിരച്ചിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല,” കണ്ടെത്തിയ ശേഷം ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു.

  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം

കാണാതായ വിവരം ആരും അറിഞ്ഞില്ലെന്നാണ് താൻ കരുതിയതെന്നും ശരണ്യ കൂട്ടിച്ചേർത്തു. മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരെയും കാണാതായതോടെ, അടുത്തുള്ള ഉയരമുള്ള മലയിൽ കയറി ലൊക്കേഷൻ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിരച്ചിൽ സംഘത്തിന്റെ മുന്നിലെത്തിയത്. തന്നെ കണ്ടെത്താൻ വരുന്നത് ഒരുപക്ഷേ ഡ്രോൺ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ശരണ്യ പറഞ്ഞു.

തിരച്ചിൽ നടന്നത് ആറ് സംഘങ്ങളായി:
തെർമൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ഞായറാഴ്ചത്തെ പരിശോധന. ആറ് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പും പോലീസും നാട്ടുകാരും കാട് ചരിച്ചു പെറുക്കിയത്. ഒടുവിൽ പ്രദേശവാസികളാണ് ഉൾവനത്തിൽ ശരണ്യയെ കണ്ടെത്തിയത്. 15 വർഷത്തെ ട്രെക്കിംഗ് പരിചയമുള്ള ശരണ്യ കാണിച്ച ആത്മവിശ്വാസമാണ് ഈ ദുർഘടമായ സാഹചര്യത്തിലും അവരെ സുരക്ഷിതയായിരിക്കാൻ സഹായിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

വൈദ്യപരിശോധനകൾക്ക് ശേഷം ശരണ്യയെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കും. നാല് ദിവസം നീണ്ട ആശങ്കകൾക്കൊടുവിൽ ശുഭകരമായ വാർത്ത കേട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us