ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!

ബെംഗളൂരു: ഐടി നഗരത്തിലെ തിരക്കേറിയ ജികെവികെ സർവീസ് റോഡിൽ മോട്ടോർ വാഹനയാത്രക്കാർ തമ്മിലുണ്ടായ തർക്കം വൻ സംഘട്ടനത്തിൽ കലാശിച്ചു.

പോലീസും ഹോം ഗാർഡും നോക്കിനിൽക്കെയാണ് കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന ഒരു വിദേശ വനിത ഇടപെട്ടാണ് അക്രമം തടഞ്ഞത്.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. റോഡിലെ തർക്കത്തെത്തുടർന്ന് കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ പരസ്യമായി മർദ്ദിക്കുകയായിരുന്നു. ട്രാഫിക് പോലീസും ഹോം ഗാർഡും സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാൻ ശ്രമിച്ചില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

അക്രമാസക്തനായ കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ മർദ്ദിക്കുന്നത് കണ്ട വിദേശ വനിത ധൈര്യപൂർവ്വം ഇടപെടുകയും അക്രമം തടയാൻ ആക്രോശിക്കുകയും ചെയ്തു. ഇതോടെയാണ് അക്രമികൾ പിന്മാറിയത്.

സംഭവം വിവാദമായതോടെ യെലഹങ്ക പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ വിവരം അറിയിച്ചില്ലെന്നും വീഡിയോ കണ്ടാണ് നടപടിയെടുത്തതെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts