കരാറുകാര്‍ വ്യാജ ബില്ലുകള്‍ കാണിച്ചു പണം തട്ടുന്നുണ്ട് എന്ന് ആരോപണം;മാലിന്യനീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ട്രക്കുകളും ഗുഡ്സ് ഓട്ടോറിക്ഷകളും ശനിയാഴ്ചയോ, തിങ്കളാഴ്ചയോ ബിബിഎംപി ഓഫിസിനു മുന്നിൽ പ്രദർശനത്തിനു വയ്ക്കുമെന്നു കരാറുകാരുടെ ഭീഷണി.

ബെംഗളൂരു : മാലിന്യനീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ട്രക്കുകളും ഗുഡ്സ് ഓട്ടോറിക്ഷകളും ശനിയാഴ്ചയോ, തിങ്കളാഴ്ചയോ മഹാനഗരസഭ (ബിബിഎംപി) ഓഫിസിനു മുന്നിൽ പ്രദർശനത്തിനു വയ്ക്കുമെന്നു കരാറുകാരുടെ ഭീഷണി. കരാറുകാർ വ്യാജബിൽ ഹാജരാക്കി പണം തട്ടുന്നുവെന്നും ഇവർ രേഖകളിൽ കാണിക്കുന്ന പല വാഹനങ്ങളും മാലിന്യ നീക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ബിബിഎംപി ഉദ്യോഗസ്ഥരിൽ ചിലർ ആരോപിച്ചതിൽ പ്രതിഷേധിച്ചാണു സമരം.

  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

ബില്ലിൽ കാണിച്ച വാഹനങ്ങളെല്ലാം മാലിന്യനീക്കം നടത്തുന്നുണ്ടെന്നു ബോധ്യപ്പെടുത്തുന്നതിനാണ് ഇവ ബിബിഎംപി ഹെഡ്ക്വാർട്ടേഴ്സിനു സമീപം പ്രദർശിപ്പിക്കുന്നതെന്നു ബെംഗളൂരു ഗാർബേജ് ട്രക്കേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. മാലിന്യനീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രക്കുകളും ഗുഡ്സ് ഓട്ടോറിക്ഷകളും തൽസമയം നിരീക്ഷിക്കുന്നതിനായി ജിപിഎസ് ഘടിപ്പിക്കാനുള്ള നീക്കത്തെ യൂണിയൻ എതിർക്കുന്നുവെന്ന വാർത്ത ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ്. കരാറുകാർക്കു കുടിശിക നൽകണം എന്നാവശ്യപ്പെട്ടുകൂടിയാണ് പ്രതിഷേധമെന്നു ഭാരവാഹികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts