മെക്‌സിക്കോയെ നിഷ്പ്രഭമാക്കി എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

മെക്‌സിക്കോയെ സ്വീഡന്‍ 3-0നു തകര്‍ത്തുവിട്ടു. പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മെക്‌സിക്കോയെ നിഷ്പ്രഭമാക്കി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് സ്വീഡന്‍ ആദ്യ കടമ്പ കടന്നത്‌. മെക്‌സിക്കോ തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ജര്‍മനി ദക്ഷിണ കൊറിയയോട് തോറ്റതോടെ സ്വീഡന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയും പ്രീക്വാര്‍ട്ടറിലെത്തി.

ലുഡ്വിഗ് ഓഗസ്റ്റിന്‍സണിലൂടെയാണ് 50-ാം മിനിറ്റില്‍ സ്വീഡന്റെ ആദ്യ ഗോള്‍. 62-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗ്രാന്‍ക്വസ്റ്റ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിനുള്ളില്‍ ബെര്‍ഗിനെ മൊറേനോ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാല്‍റ്റി അനുവദിച്ചത്. മെക്‌സിക്കോ വച്ചുനീട്ടി നല്‍കിയതായിരുന്നു സ്വീഡന്റെ മൂന്നാം ഗോള്‍. ഗോളി ഒച്ചോവയെ കാഴ്ചക്കാരനാക്കി എഡ്‌സണ്‍ ആല്‍വാരസിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റില്‍ കയറുകയായിരുന്നു.

  വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്

എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റെങ്കിലും കണക്കിലെ കളിയില്‍ 90 മിനിറ്റും ആധിപത്യം മെക്‌സിക്കോയ്ക്കായിരുന്നു. പന്തടക്കത്തിലും പാസിലുമെല്ലാം മെക്‌സിക്കോ ആധിപത്യം പുലര്‍ത്തി, എന്നാല്‍ സ്വീഡന്റെ കൗണ്ടര്‍ അറ്റാക്കില്‍ മെക്‌സിക്കോ പ്രതിരോധം നിഷ്പ്രഭമായതോടെ സ്വീഡന്‍ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ മെക്‌സിക്കോയ്ക്ക് സാധിച്ചുമില്ല. മൂന്നിലേറെ ഗോളുകള്‍ വഴങ്ങേണ്ടി വരുമായിരുന്ന സാഹചര്യത്തില്‍ നിന്ന് മെക്‌സിക്കോയെ രക്ഷിച്ചത് ഗോളി ഒച്ചോവയുടെ മികച്ച നീക്കങ്ങളാണ്. ഇനി ജൂലായ് മൂന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരെ സ്വീഡന്‍ നേരിടും. ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരാണ് മെക്‌സിക്കോയുടെ എതിരാളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആ​രോ​ഗ്യ​പ്ര​ശ്നം, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
[masterslider id="10"]

Related posts

Click Here to Follow Us