ജര്‍മനി 2-0ന് കൊറിയയോട് തോറ്റു. നിലവിലെ ചാമ്പ്യന്‍മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയെന്ന ദുര്‍വിധി ജര്‍മനിക്കും മറികടക്കാനായില്ല.

കസാന്‍: നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഞെട്ടിക്കുന്ന തോല്‍വിയോടെ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ പുറത്തായി. ഗ്രൂപ്പ് എഫിലെ നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ദക്ഷിണ കൊറിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജര്‍മനിയെ അട്ടിമറിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയെന്ന ദുര്‍വിധി ജര്‍മനിക്കും മറികടക്കാനായില്ല. 2010-ല്‍ ഇറ്റലിക്കും 2014ല്‍ സ്‌പെയിനിനും സംഭവിച്ചത് 2018ല്‍ ജര്‍മനിക്കും സംഭവിച്ചു. ഗ്രൂപ്പ് എഫില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ജര്‍മനിക്കൊപ്പമുണ്ട്. അതു മാത്രമല്ല, 1938-ന് ശേഷം ജര്‍മനി ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്.

കിം യുങ് ഗ്വോനും സണ്‍ ഹ്യുങ് മിന്നുമാണ് കൊറിയയ്ക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. ജര്‍മനി അവസരങ്ങള്‍ എണ്ണിയെണ്ണി നഷ്ടപ്പെടുത്തുന്നത് കണ്ട മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ വീണ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി തോറ്റ് പുറത്തായത്. ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ കൂടി കളിക്കാനിറങ്ങിയതോടെ കൊറിയ രണ്ട് എണ്ണം പറഞ്ഞ ഗോള്‍ ജര്‍മനിയുടെ വലയിലെത്തിച്ചു.  ഒപ്പം ജര്‍മനിയെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡും ദക്ഷിണ കൊറിയക്ക് സ്വന്തം.

  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു

93-ാം മിനിറ്റില്‍ കിം യൗങ് ഗ്വാന്റെ ഷോട്ട് വലയിലെത്തിയപ്പോള്‍ കൊറിയക്കാര്‍ ആഹ്ലാദം തുടങ്ങി. പക്ഷേ ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. ഒടുവില്‍ കൊറിയ വാറിന് കൊടുത്തു. വാറില്‍ കൊറിയക്ക് അനുകൂലമായ വിധി. ജര്‍മനിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി കൊറിയ ലീഡെടുത്തു. മൂന്ന് മിനിറ്റിന് ശേഷം കൊറിയ വീണ്ടും വല ചലിപ്പിച്ചു. ഇത്തവണ അവസാന അടവെന്ന നിലയില്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ഇറങ്ങിക്കളിച്ചതോടെ ജര്‍മനിയുടെ പോസ്റ്റ് ഒഴിഞ്ഞുകിടന്നു. ഈ അവസരം മുതലെടുത്ത് സോങ് ഹ്യൂങ് മിന്‍ വല ചലിപ്പിച്ചു. കൊറിയ 2-0 ജര്‍മനി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts