ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ആ മനുഷ്യൻ ചില സത്യങ്ങൾ മറച്ചുവെച്ചു; ടി സിദ്ധിഖ്

തിരുവനന്തപുരം: കുടുംബം തകര്‍ത്ത് തന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്.

സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുത് എന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന്‍ മറച്ചുവെച്ചു എന്നും ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടി മതിവരാതെ ചിലര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖിന്റെ വൈകാരിക പ്രതികരണം.

  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി

‘സ്വയം ശരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ചില സത്യങ്ങള്‍ ആ മനുഷ്യന്‍ മറച്ചുവെച്ചു. അതുകൊണ്ട് മാത്രം ഇന്നും ചിലര്‍… ദൈവദൂതനെപ്പോലെ ഒരു മനുഷ്യന്‍… ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടിയിട്ട് മതിവരാതെ ചിലര്‍ ഇപ്പോഴും… എന്നും എപ്പോഴും ഉമ്മന്‍ചാണ്ടി… ‘ എന്നാണ് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി
[masterslider id="10"]

Related posts

Click Here to Follow Us