ദക്ഷിണ കൊറിയൻ യാത്രക്കാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാനും കെട്ടിപ്പിടിക്കാനും ശ്രമം; വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ( കെഐഎ ) പരിശോധനയുടെ മറവിൽ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. കൊറിയയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ വിദേശ വനിതയെ എയർലൈൻ (എഐഎസ്എടിഎസ്) ജീവനക്കാരൻ അപാൻ അഹമ്മദ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ടിക്കറ്റ് പരിശോധനയ്ക്കിടെ, സ്ത്രീയുടെ ബാഗിൽ നിന്ന് ബീപ്പ് ശബ്ദം വരുന്നുണ്ടെന്ന് അപാൻ അഹമ്മദ് പറഞ്ഞു, അവരെ പ്രത്യേകം പരിശോധിക്കാൻ ആവശ്യപ്പെട്ടു. ചെക്ക്-ഇൻ കൗണ്ടറിൽ പോയാൽ വിമാനത്തിന് വൈകുമെന്ന് പറഞ്ഞ് സ്ത്രീയെ പുരുഷന്മാരുടെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്, പരിശോധനയുടെ മറവിൽ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ബലമായി കെട്ടിപ്പിടിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

ഈ സമയം സ്ത്രീ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഇതിനിടെ, പ്രതി ‘ശരി, നന്ദി’ എന്ന് പറഞ്ഞ് നടന്നു നീങ്ങി. പിന്നീട്, വിദേശ വനിത വിമാനത്താവള സുരക്ഷാ ജീവനക്കാരോട് പരാതിപ്പെട്ടു. ഉടൻ തന്നെ അവർ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസിൽ ഏൽപ്പിച്ചു.
വിദേശ വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെമ്പെഗൗഡ എയർപോർട്ട് പോലീസ് അപൻ അഹമ്മദിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.

AISATS വിശദീകരണം
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാപ്പർഹിക്കാത്ത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് AISATS വ്യക്തമാക്കി. പ്രവൃത്തിയിൽ ഉൾപ്പെട്ട ജീവനക്കാരനെ ഉടൻ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും കൂടുതൽ നിയമനടപടികൾക്കായി പോലീസിന് കൈമാറുകയും ചെയ്തു.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

ഈ സംഭവം മൂലമുണ്ടായ മാനസിക വേദനയിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. കൂടാതെ, ഇരയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സുരക്ഷാ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താനും ഒരു ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. AISATS അന്വേഷകരുമായി പൂർണ്ണമായും സഹകരിക്കുകയും ധാർമ്മികത, സുരക്ഷ, അനുസരണം എന്നിവയുടെ ഉയർന്ന നിലവാരം നിലനിർത്താൻ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts