സുവാരസ് ഗോളില്‍ ഉറുഗ്വേ പ്രീക്വാര്‍ട്ടറില്‍.

പ്രഥമ ചാംപ്യന്‍മാരും ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമുമായ ഉറുഗ്വേ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് മറികടക്കുകയായിരുന്നു. ഈ ജയത്തോടെ ഉറുഗ്വേ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സൗദി പുറത്തായി.

നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ലൂയിസ് സുവാരസ് നേടിയ ഏക ഗോളിനാണ് യുറുഗ്വായ് സൗദിയെ തോൽപിച്ചത്. ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോൾ. ഒരു കോർണറിൽ നിന്നാണ് ഗോൾ വന്നത്.  നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സുവാരസിന്റെ അമ്പത്തിരണ്ടാം ഗോളാണിത്. ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോൾ നേടുന്ന ഏക യുറഗ്വായ്ൻ താരമായിരിക്കുകയാണ്‌ സുവാരസ്.

  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്

കാർലോസ് സാഞ്ചസിന്റെ ഒരു കോർണറിൽ നിന്നായിരുന്നു സുവാരസിന്റെ ഗോൾ. മാർക്ക് ചെയ്യപ്പെടാത നിൽക്കുമ്പോൾ പോസ്റ്റിന് മുന്നിൽ നിന്നു ലഭിച്ച പന്ത് ഒന്ന് ചെറുതായി ടാപ്പ് ചെയ്യേണ്ടിയേ വന്നുള്ളൂ സൂപ്പർ സ്ട്രൈക്കർക്ക്. ഈയൊരു ഗോൾ മാത്രമാണ് ഇരു ടീമുകളെയും വേർതിരിച്ചത്. ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെയായിരുന്നു മത്സരം. ലഭിച്ച അവസരങ്ങൾ ഫിനിഷിങ്ങിലാണ് സൗദി ഏറെയും തുലച്ചുകളഞ്ഞത്. മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും അവർക്ക് വിനയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!
[masterslider id="10"]

Related posts

Click Here to Follow Us