ക്യാപ്റ്റൻ കെയ്‌നിന്റെ ഹീറോയിസത്തിന്റെ മികവിൽ ഒന്നിനെതിരേ രണ്ട് ഗോളിന് ഇംഗ്ലണ്ട് ടുണീഷ്യയെ തോൽപിച്ചു.

സിനിമ സ്റ്റൈലിൽ പുരോഗമിച്ച കളിയിൽ  അവിശ്വാസനിയമാംവിധം ഇംഗ്ലണ്ട് നായകൻ രക്ഷകനായി. ക്യാപ്റ്റന്റെ ഇരട്ട ഗോളില്‍ ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് ജിയില്‍ ഒന്നിനെതിരേ രണ്ട് ഗോളിന് ടുണീഷ്യയെ തോല്‍പിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്.

നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു ഇരുടീമുകളും. ഇതോടെ അർജന്‍റീനയുടെയും ബ്രസീലിന്‍റെയും അവസ്ഥ തന്നെയാകും ഇംഗ്ലണ്ടിനുമെന്ന് ആരാധകർ വിധിയെഴുതി. അധിക സമയത്ത് ലഭിച്ച കോർണർ കിക്ക് പോസ്റ്റിന് ഇടത് വശം ചേർന്നു നിന്ന കെയ്ൻ കൃത്യമായി പോസ്റ്റിലേക്ക് എത്തിച്ചതോടെ ആക്രമണവും പ്രതിരോധവും മികച്ചതാക്കിയ ടുണീഷ്യൻ പോരാട്ട വീര്യത്തിന് അവസാനമാവുകയായിരുന്നു.

  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി

മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കിയിരുന്നു.

കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഡിഫന്‍ഡര്‍ ജോണ്‍ സ്‌റ്റോണ്‍സിന്റെ കിടിലന്‍ ഹെഡ്ഡര്‍ ടുണീഷ്യന്‍ ഗോള്‍ കീപ്പര്‍ മോസ് ഹസ്സന്‍ തടുത്തിട്ടെങ്കിലും കാത്തിരുന്ന കെയ്‌നിന് പിഴച്ചില്ല. ക്ലോസ് റേഞ്ചില്‍ നിന്നുള്ള വലതുകാല്‍ ഷോട്ട്. സ്‌കോര്‍: 1-0.

എന്നാല്‍ 35ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ടുണീഷ്യ തിരിച്ചടിച്ചു. ടുണീഷ്യന്‍ അറ്റാക്കര്‍ ഫക്രദീന്‍ ബെന്‍ യൂസഫിനെ ഇംഗ്ലണ്ടിന്റെ രണ്ടാം നമ്പര്‍ താരം കൈല്‍ വാക്കര്‍ ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ഹരാനി സസ്സിക്ക് പിഴച്ചില്ല. പോസ്റ്റിന്റെ ഇടതുമൂലയില്‍ പന്ത് തുളച്ചു കയറിയതിനു തൊട്ടു പിറകെയായിരുന്നു ഗോളി ഡൈവ് ചെയ്‌തെത്തിയത്. സ്‌കോര്‍: 1-1.

  ഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ

രണ്ടാം പകുതി തീര്‍ത്തും നിര്‍ജ്ജീവമായിരുന്നു. എന്നാല്‍ 90ാം മിനിറ്റ് വരെ പിടിച്ചു നിന്ന ടുണീഷ്യയ്ക്ക് ഇഞ്ചുറി ടൈമില്‍ കാലിടറി. ഹാരി മഗ്വിറെയുടെ സഹായത്തോടെയായിരുന്നു ടോട്ടന്‍ ഹാം സെന്റര്‍ ഫോര്‍വാഡിന്റെ രണ്ടാമത്തെ ഗോള്‍. വലതുവശത്തു നിന്നുള്ള കോര്‍ണര്‍ തലയിലേറ്റുവാങ്ങിയ മഗ്വിറെ ഇടതു ഭാഗത്തേക്ക് ഫ്‌ളിക്ക് ചെയ്യുന്നു. പോസ്റ്റിന് തൊട്ടടുത്തു നിന്ന് കെയ്‌നിങിന് ഫിനിഷ് ചെയ്യേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍: 3-0.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?'; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us