വിജിത് നമ്പ്യാർ എന്ന ‘മ്യൂസിക്കൽ ഫിലിം മേക്കർ’

‘മുന്തിരി മൊഞ്ചൻ’ എന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി സിനിമയുമായി വിജിത് നമ്പ്യാർ മലയാളത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നു.

തുടക്കം സംഗീതത്തിൽ നിന്ന്. ബി എ ചിദംബരനാഥ്, കൈതപ്രം വിശ്വനാഥ്, തിരുവില്വാമല രാധാകൃഷ്ണൻ എന്നീ സംഗീത പണ്ഡിതൻമാരുടെ കീഴിൽ പഠനം. 1995-99 വർഷങ്ങളിൽ പ്രശസ്‌ത സംഗീത സംവിധായകരായ രവീന്ദ്രൻ, ജോൺസൻ, ഇളയരാജ, ദേവ എന്നിവരുടെ കീഴിൽ ട്രാക്ക് സിംഗർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തമിഴ് സിനിമയിൽ ഹിറ്റ് ഡയറക്ടർ കെ ബാലചന്ദർ (കവിതാലയ), ഏഴിൽ (വിജയ് നായകനായ സൂപ്പർഹിറ്റ് സിനിമ (തുള്ളാത്ത മണവും തുള്ളും), അഗതിയാൻ (കാതൽ കോട്ടൈ, ഗോകുലത്തിൽ സീതൈ), രാജകുമാരൻ (നീ വരുവായ് എന) എന്നിവരുടെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്ത അനുഭവം.

കഴിഞ്ഞ വര്ഷം അശോകൻ പി കെ സംവിധാനം ചെയ്ത ലോകത്തിലെ ആദ്യ 3D സംസ്കൃത സിനിമയായ ‘അനുരക്തി’ യുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയും പ്രവർത്തിച്ചുണ്ട്. ലോകത്തിലെ ആദ്യ സംസ്‌കൃത സിനിമ ഗാനം (ഒരു സംസ്‌കൃത സിനിമയിൽ) പാടിയിരിക്കുന്നതു വിജിത് നമ്പ്യാർ ആണ് (തവ ചിന്താസു വിലപതി എന്ന് തുടങ്ങുന്ന ഗാനം)

ഇരുപതിലേറെ വർഷത്തെ പ്രവൃത്തി പരിചയവും ആയി ആദ്യമായി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത് മലയാളത്തിൽ. അമൃത ഇൻസ്റ്റിറ്റ്യൂട്ട് കോയമ്പത്തൂരിൽ നിന്നു മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും കൂടാതെ മാർകെറ്റിംഗിലും പ്രൊജക്റ്റ് മാനേജ്‍മെന്റിലും എംബിഎ കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂരാന് സ്വദേശം.

വിജിത് നമ്പ്യാർ സംഗീതവും സംവിധാനവും ചെയ്യുന്ന ‘മുന്തിരി മൊഞ്ചൻ’ എന്ന ഈ മ്യൂസിക്കൽ റൊമാന്റിക് സിനിമ പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം തരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് വിജിത് പറയുന്നു. ഇന്ത്യയിലെ പ്രമുഖ സിനിമ ഡിസ്ട്രിബൂഷൻ ഗ്രൂപ്പ് ആയ ഇറോസ് ഇന്റർനാഷണൽ ഈ ചിത്രം ഏപ്രിൽ മാസത്തോടെ തീയേറ്ററിയിൽ റീലീസ് ചെയ്യുമെന്ന് പ്രതീഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us