കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് ബെൽജിയം നിലംപരിശാക്കി.

ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ബെൽജിയം കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്.

റൊ​മേ​ലു ലു​കാ​ക്കു ര​ണ്ടു ത​വ​ണ​യും ഒ​രു ത​വ​ണ ഡ്രൈ​സ് മെ​ര്‍ട്ട​ന്‍സു​മാ​ണ് പാ​ന​മ​യു​ടെ വ​ല​കു​ലു​ക്കി​യ​ത്. പു​തു​മു​ഖ​ങ്ങ​ളു​ടെ അ​ങ്ക​ലാ​പ്പൊ​ന്നു​മി​ല്ലാ​തെ​യാ​ണ് പാ​ന​മ ക​ളി​ച്ച​ത്. ക​ളി ഒ​രു മി​നി​റ്റി​ലെ​ത്തും മു​മ്പേ ബെ​ല്‍ജി​യം സ്‌​ട്രൈ​ക്ക​ര്‍ ലു​കാ​ക്കു​വി​ന്‍റെ മു​ന്നേ​റ്റം പാ​ന​മ​യു​ടെ ബോ​ക്‌​സി​ലെ​ത്തി.

  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ

ബോ​ക്‌​സി​ന്‍റെ ന​ടു​വി​ല്‍നി​ന്ന് ലു​കാ​ക്കു​വി​ന്‍റെ ഷോ​ട്ട് ബാ​റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്നു. നാ​ലാം മി​നി​റ്റി​ല്‍ പാ​ന​മ​യു​ടെ എ​ഡ്ഗ​ര്‍ ബാ​ര്‍സെ​നാ​സി​ന്‍റെ ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നു​ള്ള ഷോ​ട്ടി​ന് വ​ല കാ​ണാ​നാ​യി​ല്ല. പി​ന്നീ​ട് ബെ​ല്‍ജി​യ​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യു​ള്ള മു​ന്നേ​റ്റ​മാ​യി​രു​ന്നു. ര​ണ്ടു ഗോ​ള്‍ നേ​ടി ലു​കാ​ക്കു​വാ​ണ് ക​ളി​യി​ലെ താ​രം. തു​ട​ക്കം മു​ത​ലേ പാ​ന​മ ബോ​ക്‌​സി​ലേ​ക്കു ലു​കാ​ക്കു ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല
[masterslider id="10"]

Related posts

Click Here to Follow Us