ക്രിസ്മസ് – പുതുവത്സരാഘോഷത്തിനിടെ കുടിക്കുന്നുണ്ടേൽ ക്യാമ്പിന് പൊക്കോണം; മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ പ്രേത്യക പരിശോധന – ആദ്യദിനം 349 കേസുകള്‍

DRINK AND DRIVE

ബെംഗളൂരു: ക്രിസ്മസ് – പുതുവത്സരത്തോടനുബന്ധിച്ചു മദ്യപിച്ചു വാഹനം ഓടിക്കുന്ന വരെ പിടികൂടാന്‍ പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചു. 31 വരെ പരിശോധന തുടരും.

വൈകിട്ട് 7നു ശേഷമാണു പൊലീസുകാര്‍ നഗരത്തിലെ വിവിധ നിരത്തുകളില്‍ നിലയുറപ്പിക്കുന്നത്. ഇരുചക വാഹന യാത്രക്കാരെയാണു പ്രധാനമായും പരി ശോധിക്കുന്നത്.

പബ്ബുകളിലും മറ്റു പാര്‍ട്ടികളിലും പോയി ആഘോഷിച്ചു തിരിച്ചു വീടുകളിലേക്കു പോകുന്നവരാണ് ഇത്തരത്തില്‍ വാഹനമോടിക്കുന്നവരില്‍ അധികവും.

ആദ്യദിനത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 24,786 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 349 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ക്രിസ്മസ് – പുതുവത്സര സീസണില്‍ എല്ലാ വര്‍ഷവും മദ്യപിച്ചു വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നത് പതിവാണ്. മദ്യലഹരിയില്‍ അമിതവേഗ ത്തില്‍ പോയി മറ്റു വാഹനങ്ങളിലിടിക്കുന്നതും പതിവ് കാഴ്ചയാണ്.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

ഉത്സവ സീസണില്‍ റോഡപ കടങ്ങള്‍ കുറയ്ക്കാന്‍ സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് അഭയ് മനോഹര്‍ സ്പറെയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന ആരംഭിച്ചത്.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന സംസ്ഥാന റോഡ് സുരക്ഷാ യോ ഗത്തില്‍ മദ്യപിച്ചു വാഹനമോടിക്കുന്നത് തടയാന്‍ കര്‍ശന നടപടി വേണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് എല്ലായിടത്തും പരിശോധന നടത്തും.

ഇതോടൊപ്പം സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ഹെല്‍മറ്റ് ധരിക്കാത്തവരെയും അമിത വേഗത്തില്‍ പോകുന്നവരെയും ബൈക്ക് വീലിങ് (അഭ്യാസ പ്രകടനം) നടത്തുന്നവരെയും പിടികൂടുമെന്നു പൊലീസ് അറിയിച്ചു.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ബൈക്കില്‍ 3 പേര്‍ യാത്ര ചെയ്താലും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും നടപടി എടുക്കും. റോഡ് ബാരിക്കേഡ് വച്ച് തടഞ്ഞു പരിശോധന നടത്തുന്നതിനാല്‍ മിക്കയിടങ്ങളില്‍ ഗതാഗതക്കുരുക്കും രൂപപ്പെടുന്നുണ്ട്.

നഗരത്തില്‍ ഒരിടവേളയ്ക്കു ശേഷമാണു മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചത്. നിലവില്‍ ചില വാരാന്ത്യങ്ങളില്‍ മാത്രമാണു പരിശോധന നട ത്തുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts