അടിയന്തര സാഹചര്യങ്ങളില്‍ നഗരത്തിലെ വെബ് ടാക്‌സി യാത്രക്കാര്‍ക്ക് ഈ നമ്പറിലേക്ക് നേരിട്ട് വിളിക്കാം; പൊലീസ് സഹായം ഉടൻ ലഭിക്കും

ബെംഗളുരു: വെബ് ടാക്‌സി കമ്പനികളുമായ ഊബര്‍, ഓല യാത്രക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ് ഹെല്‍ പ്ലൈന്‍ നമ്പറായ 112ലേക്കു നേരിട്ടു ബന്ധപ്പെടാനുള്ള സൗകര്യം ആപ്പുകളില്‍ ഏര്‍പ്പെടുത്തി.

യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണു സിറ്റി പൊലീസ് വെബ് ടാക്‌സി കമ്പനികളുമായി കൈകോര്‍ത്തത്. പരാതിപ്പെട്ടാല്‍ മുന്‍പത്തെക്കാള്‍ വേഗത്തിലുള്ള നടപടികള്‍ക്കു വഴിയൊരുക്കുമെന്നു പൊലീസ് പറഞ്ഞു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ സൗകര്യം വഴി അടിയന്തര സഹായം തേടുന്നവര്‍ക്കു ലൊക്കേഷനും ട്രിപ് വിവരങ്ങളും നേരിട്ട് അയയ്ക്കാം. ആപ്പിലൂടെ തന്നെ 112 നമ്പറില്‍ വിളിച്ചു സഹായം തേടുകയും ചെയ്യാം.

അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന് വേഗത്തില്‍ വിവരങ്ങള്‍ നല്‍കാനാകുന്നതിനാല്‍ വേഗത്തിലുള്ള നടപടിക്കു വഴിയൊരുക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
[masterslider id="10"]

Related posts