ഡൽഹിയിൽ ഉണ്ടായത് തീവ്രത കുറഞ്ഞ സ്ഫോടനം; അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ

ഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ കാർ സ്ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്ഫോടക വസ്തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുകയും ചെയ്തതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്ഫോടനമെന്നാണ് നിഗമനം.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു. കാറിൽ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.

സ്ഫോടനമുണ്ടായ വെള്ള ഐ20 കാർ ഓടിച്ചത് ജമ്മു കശ്മീർ സ്വദേശിയായ ഉമർ നബി എന്ന ഡോക്ടറാണെന്നാണു പുറത്തുവരുന്ന വിവരം. സ്ഫോടനത്തിനു 3 ദിവസം മുൻപേ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പുറംലോകവുമായുള്ള ഒരു ബന്ധവും ഇല്ലാതെയാണ് 3 ദിവസം കഴിഞ്ഞത്.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

കുടുംബവുമായി പോലും ബന്ധപ്പെട്ടിരുന്നില്ല. ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടികൂടിയതും തീവ്രവാദബന്ധത്തിന് അറസ്റ്റിലായ ഡോക്ടർമാരുടെ മൊഴിയെ തുടർന്നാണ്. ഇതിനുപിന്നാലെയാണ് ഇയാൾ സ്ഫോടക വസ്തുക്കൾ മാറ്റാൻ നീക്കം നടത്തിയതെന്നാണു പുറത്തുവരുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts